അസ്സ്വഹാബ

550.00

Description

രചന: അബ്ദുറഹ്മാൻ റഅ്‌ഫത് അൽബാശാ

ഇരുപതാം നൂറ്റാണ്ട് ലോകത്തിന് സമ്മാനിച്ച അനുഗ്രഹീതരായ അറബ് എഴുത്തുകാരിൽ ഒരാളാണ് മൂലഗ്രന്ഥത്തിന്റെ രചയിതാവ് ഡോ. അബ്ദുറഹ്മാൻ റഅ്‌ഫത് അൽബാശാ. 1920 ൽ സിറിയയിലെ അരിഹയിൽ ജനിച്ച അൽബാശാ, പ്രാഥമിക സ്‌കൂൾതല വിദ്യാഭ്യാസം നേടിയത് ജന്മനാട്ടിൽ തന്നെയാണ്. ബാച്ചിലർ ബിരുദവും മാസ്റ്റർ ബിരുദവും ഗവേഷണബിരുദവും നേടുന്നത് ഈജിപ്‌തിലെ അസ്ഹർ, കൈറോ സർവ്വകലാശാലകളിൽ നിന്നായാണ്. മത വിഷയങ്ങളിലും സാഹിത്യത്തിലുമാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടുകയുണ്ടായത്. സ്‌കൂൾ അധ്യാപകൻ, വിദ്യാഭ്യാസ ആസൂത്രകൻ, ഗവേഷകൻ, സർവ്വകലാശാല പ്രഫസർ, എഴുത്തുകാരൻ, ഗ്രന്ഥകർത്താവ് തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അൽബാശാ, സിറിയയിലെ ദമാസ്‌കസ് സർവ്വകലാശാലയിലും സഊദി അറേബ്യയിലെ അൽഇമാം സർവ്വകലാശാലയിലുമാണ് അധ്യാപനവൃത്തിയിൽ കൂടുതൽകാലം ചെലവഴിക്കുകയുണ്ടായത്. അറബി ഭാഷയിലുള്ള ഇസ്‌ലാമിക സാഹിത്യം ശൈലീഭംഗികൊണ്ടും ധൈഷണിക നിലവാരംകൊണ്ടും ശ്രദ്ധേയമായി മാറുന്നതിന് പ്രശംസനീയമായ സംഭാവനകളർപ്പിച്ച വിരലിലെണ്ണാവുന്ന പ്രമുഖരിൽ ഒരാളായിട്ടാണ്’ അൽബാശാ പരിഗണിക്കപ്പെടുന്നത്. 1986 ൽ മൃതിയടഞ്ഞ അൽബാശാ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇരുപതോളം ശ്രദ്ധേയങ്ങളായ കൃതികൾ അറബി ഭാഷയ്ക്ക് സംഭാവന ചെയ്യുകയുണ്ടായി. “സുവറുൻ മിൻ ഹയാതിസ്സഹാബ” എന്ന ഇപ്പോൾ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്ന കൃതിക്ക് പുറമേ “സുവറുൻ മിൻ ഹയാതിസ്സഹാബിയ്യാത്”. “സുവറുൻ മിൻ ഹയാതിത്താബിഈൻ” എന്നീ കൃതികൾ ഇവയിൽ ഏറെ ശ്രദ്ധയാകർഷിച്ചവയാണ്.

വിവ: ഡോ. എ ഐ വിലായത്തുല്ലാഹ്

510 പേജുകൾ

Reviews

There are no reviews yet.

Be the first to review “അസ്സ്വഹാബ”

Your email address will not be published. Required fields are marked *