അഭിപ്രായവ്യത്യാസങ്ങളില്‍ മുസ്‌ലിമിന്റെ നിലപാട്
₹45.00
Description
രചന: അബ്ദുറഹ്മാന്‍ ബ്ന്‍ നാസ്വിര്‍ അല്‍-ബറാക്
അഭിപ്രായവ്യത്യാസങ്ങളുണ്ടാവുക എന്നത് മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. സൃഷ്ടിപ്പിന് പിന്നിലുള്ള അല്ലാഹുവിന്റെ അതിമഹത്തരമായ ഹിക്മതും അതിന് പിന്നിലുണ്ട്. എന്നാല്‍, യാതൊരു വിധ ഭിന്നിപ്പിനും പഴുതില്ലാത്തതാണ് അല്ലാഹുവിന്റെ ദീന്‍. വിശിഷ്യാ അതിന്റെ അടിസ്ഥാനാദര്‍ശങ്ങള്‍. ഖേദകരമെന്ന് പറയട്ടെ, ഇന്നത്തെ മുസ്‌ലിംകള്‍ ദീനിന്റെ മൗലിക തത്വങ്ങളില്‍ പോലും അത്യന്തം അപകടകരമായ ഭിന്നിപ്പിലും കക്ഷിത്വത്തിലുമാണ് നിലകൊള്ളുന്നത്! ഇക്കാര്യത്തില്‍ അവര്‍ കക്ഷികളും ഉപകക്ഷികളുമായി പിരിഞ്ഞുകൊണ്ടേയിരിക്കുന്നു!! ഇത്തരമൊരു സാഹചര്യത്തില്‍, ഇസ്‌ലാമിന് എന്താണ് പറയാനുള്ളത്? അഭിപ്രായ ഭിന്നതകള്‍ക്കുള്ള അടിസ്ഥാന കാരണമെന്ത്? അവക്കുള്ള ശാശ്വത പരിഹാരമെന്ത്? ഭിന്നതയുടെ ഘട്ടത്തില്‍ ഒരു മുസ്‌ലിം എന്ത് നിലപാട് സ്വീകരിക്കണം? എന്നീ അടിസ്ഥാന വിഷയങ്ങള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുകയാണ് ആധുനിക പണ്ഡിത ലോകത്തെ ശ്രദ്ധേയ വ്യക്തിത്വത്തിന്റെ ഉടമയായ ശൈഖ് അബ്ദുറഹ്‌മാന്‍ ബ്ന്‍ നാസ്വിര്‍ അല്‍-ബര്‍റാക് ഈ കൃതിയില്‍.
വിവ: അബ്ദുല്‍ മുഹ്‌സിന്‍ ഐദീദ്
ഒന്നാം പതിപ്പ്
Reviews
There are no reviews yet.