മുസ്‌ലിംകളുടെ പതനവും ലോകത്തിന്റെ നഷ്ടവും

250.00

Category:

Description

രചന: അബുൽ ഹസൻ അലി നദ്‌വി

വിശ്വപ്രസിദ്ധ പണ്ഡിതനും ഇന്ത്യൻ മുസ്‌ലിംകളുടെ അഭിമാനവുമായിരുന്ന മൗലാനാ സയ്യദ് അബുൽ ഹസൻ അലി നദ്‌വി അറ ബിഭാഷയിൽ എഴുതുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക ചിന്തകർക്കിടയിൽ ചർച്ചാവിഷയമായിത്തീരുകയും ചെയ്ത ഒരു കൃതിയാണ് ‘മാദാ ഖസിറുൽ ആലം ബി ഇൻഹിത്വാതിൽ മുസ്ലിമീൻ’. മാനവരാശിക്ക് മാർഗദർശനവും ഇഹപരവിജയങ്ങൾക്ക് നിദാനവുമായി നിശ്ചയിക്കപ്പെട്ട് അവതീർണമായ ഇസ്‌ലാം ലോകത്ത് സാധ്യമാക്കിയ സാംസ്കാരികവും സാമൂഹിക വുമായ പരിവർത്തനങ്ങളുടെ പശ്ചാത്തലവെളിച്ചത്തിൽ ചരിത്ര ഭൂതവർത്തമാനകാലങ്ങളെ വിശകലനം ചെയ്യുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷത. ചരിത്രാനുഭവങ്ങളുടെയും ദർശ നപദ്ധതികളുടെയും ആശയസംഹിതകളുടെയും യഥാത്ഥാനന്ത രങ്ങളെ വിലയിരുത്തി ഇസ്‌ലാം ഇവയിൽ ചെലുത്തിയ സ്വാധീനത്തിന്റെയും ഇസ്‌ലാമിന്റെ അഭാവത്തിൽ ഇവയ്ക്കെല്ലാം വന്നുചേർന്ന അപചയത്തിന്റെയും വിശകലനം നടത്തുന്നു ഈ കൃതിയിൽ മൗലാനാ നദ്‌വി.

മൊഴിമാറ്റം: അബ്ദുറഹ്മാൻ മുന്നൂര്

Reviews

There are no reviews yet.

Be the first to review “മുസ്‌ലിംകളുടെ പതനവും ലോകത്തിന്റെ നഷ്ടവും”

Your email address will not be published. Required fields are marked *