സുന്നത്തിന്റെ വെളിച്ചവും ബിദ്അത്തിന്റെ ഇരുട്ടുകളും

140.00

Description

ഫള്ലുൽ ഹഖ് ഉമരി, ആമയൂർ

നബി(സ്വ)യുടെ ചര്യകളെ പിൻപറ്റി ജീവിക്കലാണ് സുന്നത്തിനെ പിൻപറ്റുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വർഗത്തിലേക്ക് മനുഷ്യനെ എത്തിക്കുന്നതും നരകത്തിൽ നിന്ന് മനുഷ്യനെ അകറ്റുന്നതുമായ എല്ലാ കാര്യങ്ങളും പ്രവാചകൻ(സ്വ) തൻ്റെ ജീവിത കാലഘട്ടത്തിൽ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത്തരം ചര്യകളെ പിൻപറ്റിക്കൊണ്ടു വേണം ഒരു സത്യവിശ്വാസി ജീവിക്കുവാൻ.

കാലം മുന്നോട്ടു പോകുന്തോറും മത വിഷയങ്ങളിൽ വ്യത്യസ്‌തങ്ങളായ വീക്ഷണങ്ങളും അഭിപ്രായങ്ങളും കടന്നുവരും. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നബി(സ്വ)യും സ്വഹാബികളും എന്തൊരു ചര്യ മാത്യകയാക്കി കാണിച്ചു തന്നിട്ടുണ്ടോ അതാണ് രക്ഷയുടെ മാർഗം.

ബിദ്‌അത് ഏറെ ഗൗരവമുള്ള ഒരു വിഷയമായതുകൊണ്ട് മുൻഗാമികൾ ബിദ്അതിനെതിരെ ശക്തമായ താക്കീതുകളും മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.

ഇസ്‌ലാം സമ്പൂർണ മതമാണ്. തെളിഞ്ഞ വിശ്വാസമാണ്. പരിപൂർണമായ മത നിയമമാണ്. അതിൻ്റെ അടിസ്ഥാനവും നിയമങ്ങളും എല്ലാം നമ്മുടെ മുമ്പിൽ നിശ്ചയിച്ചു തന്നത് യുക്തിമാനായ അല്ലാഹുവാണ്. അല്ലാഹു കാണിച്ചു തന്ന ആ ബലവത്തായ മാർഗത്തെ നമുക്ക് പഠിപ്പിച്ചുതരാൻ വേണ്ടി നിയോഗിച്ച പ്രവാചകൻ(സ്വ)യെ പരിപൂർണമായി പിന്തുടരുവാനും മാതൃകയാക്കി ജീവിക്കുവാനും അല്ലാഹു നമ്മോട് കൽപ്പിക്കുകയും ചെയ്‌തു. ഇച്ഛകളെയും മതത്തിൽ കൂട്ടിച്ചേർക്കുന്ന കാര്യങ്ങളെയും പിൻപറ്റാൻ പാടില്ല എന്നുള്ള കൽപ്പനയും അല്ലാഹു നൽകി.

മനുഷ്യ ജീവിതത്തിൽ സുന്നത്തിന്റെ ആവശ്യകതയും പ്രാധാന്യവും അത് പിൻപറ്റുന്നത് കൊണ്ടുള്ള ഗുണങ്ങളും അതോടൊപ്പം ബിദ്അത്തിന്റെ ഗൗരവവും അപകടവും ഇഹലോകത്തും പരലോകത്തും അത് കൊണ്ടുണ്ടാകുന്ന ദോഷങ്ങളും വിശദീകരിക്കുകയാണ് ഗ്രന്ഥകാരൻ ഈ പുസ്‌തകത്തിലൂടെ.

134 പേജുകൾ

Reviews

There are no reviews yet.

Be the first to review “സുന്നത്തിന്റെ വെളിച്ചവും ബിദ്അത്തിന്റെ ഇരുട്ടുകളും”

Your email address will not be published. Required fields are marked *