മങ്കൂസ് മൗലിദിലെ വ്യാജ റിപ്പോർട്ടുകൾ

100.00

Description

ഫള്ലുൽ ഹഖ് ഉമരി, ആമയൂർ

സ്വർഗത്തിലേക്കുള്ള രക്ഷാമാർഗങ്ങളായ ഖുർആനും ഹദീസും ജനങ്ങളെ പഠിപ്പിക്കുകയും അവ രണ്ടിൻ്റെയും അധ്യാപനങ്ങളിലൂടെ ജനങ്ങളെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടതിനു പകരം പുരോഹിതന്മാരാൽ എഴുതപ്പെട്ട കൃതികൾ ജനങ്ങളിലേക്ക് എത്തിക്കുകയും അവയുടെ പോരിശയും മഹത്വവും പറഞ്ഞുകൊണ്ട് ജനമനസ്സുകളെ അവകളിലേക്ക് ആകർഷിക്കുകയും ചെയ്‌ത തലതിരിഞ്ഞ ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ഉള്ളത്. ജനനം, മരണം, മഹത്തുക്കളായ ആളുകൾ എന്ന് പറയപ്പെടുന്നവരുടെ ഉറൂസുകൾ തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം ഇത്തരം പൗരോഹിത്യ കൃതികൾ വായിക്കപ്പെടുകയും ചൊല്ലപ്പെടുകയും ചെയ്യുന്നു. കള്ളക്കഥകളാലും ദുർബല റിപ്പോർട്ടുകളുടെ അടിസ്ഥാനങ്ങളിൽ പടച്ചുണ്ടാക്കപ്പെട്ട വ്യാജ നിർമിത സംഭവങ്ങളാലും നിറക്കപ്പെട്ട ഗ്രന്ഥങ്ങളാണ് ഇവയിൽ മിക്കതും.

നബി(സ്വ)യുടെ മദ്ഹിൻ്റെ പേരിൽ ചൊല്ലപ്പെടുന്ന ചില മൗലിദുകളിലെ പ്രശസ മൗലിദ് ഗ്രന്ഥമാണ് മങ്കൂസ് മൗലിദ്. മരണം നടന്ന വീടുകളിലും നബി(സ്വ)യുടെ ജന്മ ദിന സന്ദർഭങ്ങളിലും തുടങ്ങി പല സമയങ്ങളിലായി വീടുകളിലും പള്ളികളിലും ആവവർത്തിച്ച് പാരായണം ചെയ്യപ്പെടുന്ന ഒന്നാണ് മങ്കൂസ് മൗലിദ്.

ഒട്ടനവധി ദുർബലങ്ങളായ കഥകളും ശിയാക്കളിലൂടെ നിർമിക്കപ്പെട്ട കെട്ടു കഥകളും ഈ ഗ്രന്ഥത്തിലുണ്ട്. പ്രമാണങ്ങളുടെ വെളിച്ചത്തിൽ അത്തരം യാഥാർത്ഥ്യങ്ങൾ തുറന്നുകാണിക്കുകയാണ് ലേഖകൻ ഈ ചെറുകൃതിയിലൂടെ.

90 പേജുകൾ

Reviews

There are no reviews yet.

Be the first to review “മങ്കൂസ് മൗലിദിലെ വ്യാജ റിപ്പോർട്ടുകൾ”

Your email address will not be published. Required fields are marked *