അഹ്‌‌ലുസ്സുന്ന ബുക്‌സ്‌ / مكتبة أهل السنة

بسم الله الرحمن الرحيم

(പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍)

ബുഹുമാന്യരെ,

السلام عليكم ورحمة الله وبركاته

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വരച്ചുകാണിച്ചതും ആ പ്രമാണങ്ങളെ ജീവിത ചര്യയാക്കിയ സച്ചരിതരായ സലഫുകള്‍ അതുമായി സഞ്ചരിച്ച രാജപാതയില്‍ നിലയുറപ്പിച്ചുകൊണ്ട്‌ ഇസ്‌ലാമിനെ പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനും ആവശ്യമായ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക, ഇസ്‌ലാമിനെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക, പ്രബോധനം എന്ന ഒറ്റ ലക്ഷ്യത്തോടെ അവയുടെ വില്പനയും വിതരണവും നടത്തുക എന്നിവയാണ്‌ അഹ്‌ലുസ്സുന്ന ബുക്‌സിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍. ان شاء الله

എല്ലാവിധ കലര്‍പ്പുകളില്‍ നിന്നും ഇസ്‌ലാമിനെ പൂൂര്‍ണമുക്തമാക്കും വിധമുള്ള മൗലിക രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനു പുറമെ ഇതര ഭാഷകളില്‍ മഹാപണ്ഡിതന്മാര്‍ നടത്തിയ രചനകളെ മൊഴിമാറ്റിയും അഹ്‌ലുസ്സുന്ന പ്രസിദ്ധീകരിച്ചി്‌ട്ടുണ്ട്‌. നൂറിലധികം പുസ്‌തകങ്ങളാണ്‌ ഇതിനകം ഈ ഗണത്തില്‍ അഹ്‌ലുസ്സുന്ന മലയാള വായനക്കാര്‍ക്കായി സംഭാവന നല്‍കിയിട്ടുള്ളത്‌.  الحمد لله 

ലളിതമായി തുടക്കം കുറിക്കപ്പെട്ട ഈ സംരംഭം കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ പല പ്രതിസന്ധികളെയും തരണം ചെയ്‌തുകൊണ്ടാണ്‌ കടന്നുവന്നതെങ്കിലും മലയാള വായനക്കാരുടെ മനസ്സില്‍ ഇടം പിടിച്ച പഠനാര്‍ഹമായ നിരവധി പുസ്‌തകങ്ങള്‍ കൈരളിക്ക്‌ സമര്‍പ്പിക്കുവാന്‍ അഹ്‌ലുസ്സുന്നക്ക്‌ ഇതിനകം സാധ്യമായിട്ടുണ്ട്‌. الحمد لله على كل حال

അഹ്‌ലുന്ന ബുക്‌സിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍:

  • ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുർആനും തിരുസുന്നത്തും നല്‍കുന്ന വിജ്ഞാനങ്ങളെ യാതൊരു ദുർവ്യാഖ്യാനങ്ങൾക്കും പഴുതുകളില്ലാത്തവിധം വസ്തുനിഷ്ഠമായി അവതരിപ്പിക്കുക.
  • വിശുദ്ധ ഖുർആനും തിരുസുന്നത്തുമനുസരിച്ച് ജീവിച്ച മാതൃകാപുരുഷന്മാരായ സച്ചരിതരും സൽക്കർമ്മികളുമായ സലഫുസ്സ്വാലിഹുകൾ സഞ്ചരിച്ച സൽപന്ഥാവ് ജനങ്ങൾക്ക് പരിചയപ്പെടുത്തുക.
  • മുസ്‌ലിം സമൂഹത്തില്‍ അള്ളിപ്പിടിച്ച അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശുദ്ധീകരിച്ച്‌ ശരിയായ വിശ്വാസവും സംസ്‌കാരവും ആദര്‍ശവും പുനഃസ്ഥാപിക്കുക.
  • തീവ്രവാദ-ഭീകരവാദ-വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരില്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കുക.
  • ഏത്‌ നിലവാരത്തിലുള്ളവര്‍ക്കും ഇസ്‌ലാമിന്റെ അന്തസത്ത മനസ്സിലാക്കാനും അത്‌ പുല്‍കാനും ഉതകുന്ന ഉപകാരപ്രദമായ വിജ്ഞാനം പകര്‍ന്നു നല്‍കുക
  • ഇതര മതസ്ഥര്‍ക്കും മതത്തെ നിഷേധിക്കുന്നവർക്കും ഇസ്‌ലാമിനെ ലളിതമായി പരിചയപ്പെടുത്തി കൊടുക്കുകയും ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക്‌ പ്രാമാണികമായി മറുപടി പറയുകയും ചെയ്യുക.
  • സര്‍വ്വോപരി, മരണാനന്തരമാണ്‌ യഥാര്‍ത്ഥ ജീവിതമെന്ന തിരിച്ചറിവോടെ ഇസ്‌ലാമിക പ്രബോധനം അടിസ്ഥാന ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രസാധനവും വിതരണവും.

അഹ്‌ലുസ്സുന്ന ബുക്‌സിന്റെ പ്രത്യേകതകള്‍:

  • ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പവിത്രമായ വിശ്വാസം, ആചാരം, ആദര്‍ശം, അനുഷ്‌ഠാനം, ചരിത്രം, സംസ്‌കാരം, ആത്മസംസ്‌കരണം, പഠനം, നിരൂപണം… തുടങ്ങി മുഴുവന്‍ മേഖലകളിലേക്കും വെളിച്ചം വീശുന്ന പഠനാര്‍ഹമായ പുസ്‌തകങ്ങള്‍.
  • യാതൊരുവിധ പക്ഷപാതിത്തങ്ങളുമില്ലാതെ തികച്ചും സ്വതന്ത്രമായി പ്രാമാണങ്ങളോട്‌ മാത്രം കൂറ്‌ പുലര്‍ത്തിക്കൊണ്ടുള്ള ആധികാരികമായ അവതരണം.
  • ആധികാരികതയിലും അവതരണശൈലിയിലും മറ്റു പ്രസാധകരില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന ഈടുറ്റ ഗ്രന്ഥങ്ങള്‍.
  • മനുഷ്യ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലേക്കും വെളിച്ചം വീശുന്ന, ഈമാനികമായ ഉള്‍കരുത്ത്‌ നല്‍കുന്ന പുസ്‌തകങ്ങള്‍.
  • ലളിതമായ അവതരണം, കൃത്യവും കണിശവുമായ റഫറന്‍സ്‌‌, പണ്ഡിതന്മാരുടെ മേല്‍നോട്ടം, അന്താരാഷ്‌ട്ര നിലവാരമുള്ള അച്ചടി, മിതമായ വില… ഇതെല്ലാം അഹ്‌ലുസ്സുന്ന ബുക്‌സിനെ വ്യത്യസ്ഥമാക്കുന്നു.

സത്യസന്ദേശം സീരീസ്‌

ഞങ്ങളുടെ മറ്റൊരു സംരംഭമാണ്‌, പ്രമാണങ്ങളില്‍ നിന്നും വിമര്‍ശകരുടെ കൃതികളില്‍ നിന്നുമുള്ള തെളിവുകളും രേഖകളും ഒരുപുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ട്‌ സ്‌കാന്‍ ചെയ്‌തു ചേര്‍ത്തുകൊണ്ട്‌ അവതരിപ്പിക്കുന്ന വേറിട്ടൊരു പുസ്‌തക പരമ്പരയായ സത്യസന്ദേശം സീരീസ്‌. ഇതിനകം ഈ സീരീസില്‍ 18 പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.

ഡിസ്‌കൗണ്ട്‌ പാക്കേജുകള്‍

റമദാനുകളിലും പവിത്രമാസങ്ങളായ മുഹര്‍റം, റജബ്‌, ദുല്‍ഖഅദx, ദുല്‍ഹിജ്ജ മാസങ്ങളിലും മറ്റു ചില പ്രത്യേക സമയങ്ങളിലും 50 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ ഞങ്ങള്‍ പുസ്‌തകങ്ങള്‍ വിതരണം ചെയ്യാറുണ്ട്‌.

അക്കൂട്ടത്തില്‍ എടുത്തുപറയത്തക്ക ഒന്നാണ്‌ 2500 രൂപക്ക്‌ മുകളില്‍ പുസ്‌തകങ്ങളെടുക്കുന്നവര്‍ക്ക്‌ 750 രൂപ വില മതിക്കുന്ന ഒരു ബാഗ്‌ തികച്ചും സൗജന്യമായി നല്‍കുന്ന ഇപ്പോഴും നിലവിലുള്ള ഡിസ്‌കൗണ്ട്‌ സ്‌കീം.

തിരിഞ്ഞു നോക്കുമ്പോള്‍…

  • സലഫി മന്‍ഹജ്‌ (അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ) അവലംബിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ഉദ്ദേശ്യത്തോടെ 2006 ല്‍ രൂപീകൃതമായി.
  • കേരളത്തിലെ വിവിധ മത സംഘടനകളുടെയും സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകളുടെയും സമ്മേളനങ്ങളിലും മറ്റു ദഅ്‌വാ പരിപാടികളിലും കോളേജ്‌ വാര്‍ഷികങ്ങളിലുമെല്ലാം അഹ്‌ലുസ്സുന്ന ബുക്‌സ്‌ പ്രത്യേക കൗണ്ടറിട്ട്‌ ഡിസ്‌കൗണ്ടില്‍ വിതരണം ചെയ്‌ത്‌ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.
  • കേരളത്തില്‍ നടന്ന പൊതു പ്രസാധകരുടെ പുസ്‌തകമേളകളില്‍ അഹ്‌ലുസ്സുന്ന ബുക്‌സ്‌ വൈവിധ്യമാര്‍ന്ന പുസ്‌തകങ്ങള്‍ കാഴ്‌ചവെച്ച്‌ പണ്ഡിതന്മാരുടെയും സാധാരണക്കാരുടെയും മറ്റു മതസ്ഥരുടെയും പ്രശംസക്ക്‌ അര്‍ഹമായിട്ടുണ്ട്‌.
  • അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ കുറഞ്ഞ കാലം കൊണ്ട്‌ ഇരുപത്തഞ്ചോളം പതിപ്പുകള്‍ പുറത്തിറക്കാന്‍ സാധിച്ച അഹ്‌ലുസ്സുന്ന ബുക്‌സിന്റെ പ്രാര്‍ത്ഥനാ പുസ്‌തകമായ “സ്വഹീഹ്‌ ഹിസ്‌നുല്‍ മുസ്‌‌ലിം” (നിത്യജീവിതത്തിലെ ദുആ ദിക്‌റുകള്‍) എന്ന പുസ്‌തകം പ്രാര്‍ത്ഥനാ പുസ്‌തകങ്ങളിലെ എക്കാലത്തേയും മാസ്റ്റര്‍പീസായി നിലകൊള്ളുന്നു.
  • മുസ്‌‌ലിം സാധാരണക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയ “തിരുനബിയുടെ കൂടെ’, “ആദര്‍ശ ഡയറി’, “നമസ്‌കാരം ഗൈഡ്‌’ എന്നീ പുസ്‌തകങ്ങള്‍ അഹ്‌ലുസ്സുന്ന ബുക്‌സിന്റെ മാസ്റ്റര്‍പീസ്‌ ഗ്രന്ഥങ്ങളാണ്‌.
  • കേരളത്തിനകത്തും പുറത്തുമായി നിരവധി ബുക്ക്‌ സ്റ്റാളുകളിലും മറ്റുമായി അഹ്‌ലുസ്സുന്ന പ്രസിദ്ധീകരണങ്ങള്‍ വില്‍പനയും വിതരണവും നടന്നുവരുന്നു.

പുതിയ പദ്ധതികള്‍

1. ബുക്ക്‌ സ്റ്റാള്‍ & ഇസ്‌ലാമിക്‌ സ്റ്റോര്‍

കോഴിക്കോട്‌ പട്ടണത്തിന്റെ ഹൃദയ ഭാഗമായ പാളയം ബസ്റ്റാന്റിന്‌ എതിര്‍ വശം മൊയ്‌തീന്‍ പള്ളിക്ക്‌ സമീപത്തായി ഞങ്ങളുടെ വിപുലീകരിച്ച ബുക്ക്‌ സ്റ്റാളും ഇസ്‌ലാമിക്‌ സ്റ്റോറും പ്രവര്‍ത്തനമാരംഭിക്കുന്നു.

അഹ്‌‌ലുസ്സുന്ന ബുക്‌സിനു പുറമെ ദഅ്‌വാ ബുക്‌സ്‌, കെ.എന്‍.എം, നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, വിസ്‌ഡം ബുക്‌സ്‌, യുവത, ഇന്‍സാഫ്‌, SLRC, തുടങ്ങിയ ഇസ്‌ലാമിക പ്രസാധകരുടെ തെരഞ്ഞെടുത്ത പുസ്‌തകങ്ങളും, ഖുര്‍ആനിന്റെ വിവിധ വലിപ്പങ്ങളിലുള്ള വിദേശ ഉസ്‌മാനീ പതിപ്പുകള്‍, മലബാരീ പതിപ്പുകള്‍, ഖുര്‍ആന്‍ പരിഭാഷകള്‍, ഭാഷാ ഡിക്ഷ്‌നറികള്‍, അറബി ഭാഷ പഠിക്കാന്‍ സഹായിക്കുന്ന വിവിധ പ്രസാധകരുടെ ഗ്രന്ഥങ്ങള്‍ തുടങ്ങിയവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

ഇസ്‌ലാമിക്‌ സ്റ്റോര്‍

ഇസ്‌‌ലാമിക സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതും പ്രവാചക ചര്യ പുനരുജ്ജീവിപ്പിക്കുന്നതുമായ നിഖാബ്‌, വലിയ വലിപ്പത്തിലുള്ള മുഖമക്കന, വിവിധ നിറങ്ങളിലുള്ള മുസ്വല്ലകള്‍, നിസ്‌കാരക്കുപ്പായം, ഹജ്ജ്‌-ഉംറ കിറ്റുകള്‍, അറാക്ക്‌, റൈഹാല്‍, സുറുമ, ഈത്തപ്പഴം, അത്തിപ്പഴം, ഊദ്‌, അത്തര്‍… തുടങ്ങിയവ മികച്ച ക്വാളിറ്റിയിലുള്ളത് മൊത്തമായും ചില്ലറയായും മിതമായ വിലയില്‍ ഞങ്ങളുടെ ബുക്ക്‌ സ്‌റ്റാളില്‍ വിതരണം ചെയ്യുന്നു.

പ്രവാചക വൈദ്യം

ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നവര്‍ക്ക്‌ യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ പ്രവാചക വൈദ്യ ഔഷധങ്ങളായ തേന്‍ (നാടന്‍ തേന്‍, കാട്ടുതേന്‍, ചെറുതേന്‍), കരിഞ്ചീരകം, കരിഞ്ചീരക എണ്ണ, ഒലീവെണ്ണ, സന്നാമാക്കി… തുടങ്ങിയവയും അഹ്‌ലുസ്സുന്നയുടെ ഇസ്‌ലാമിക്‌ സ്റ്റോറില്‍ ലഭിക്കും.

2. സഞ്ചരിക്കുന്ന പുസ്‌ക ശാല (Mobile Bookshop)

ഇസ്‌ലാമിക പ്രബോധനം അടിസ്ഥാന ലക്ഷ്യമാക്കി കേരളത്തിലുടനീളം സഞ്ചരിച്ച്‌ വില്‍പനയും വിതരണവും നടത്തുന്ന മൊബൈല്‍ ബുക്ക്‌ സ്റ്റോര്‍ പ്രയാണമാരംഭിച്ചിരിക്കുന്നു.

ഈ വാഹനത്തില്‍ അഹ്‌‌ലുസ്സുന്ന ബുക്‌സിനു പുറമെ മറ്റു പ്രസാധകരുടെ തെരഞ്ഞെടുത്ത പുസ്‌തകങ്ങളും പ്രവാചക വൈദ്യ ഔഷധങ്ങളായ തേന്‍, കരിഞ്ചീരക എണ്ണ, ഒലീവ്‌, സന്നാമാക്കി എന്നിവയും, തെരഞ്ഞെടുത്ത ഊദ്‌-അത്തര്‍ എന്നിവയും, ഇസ്‌ലാമിക സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന നിഖാബ്‌, വലിയ വലിപ്പത്തിലുള്ള മുഖമക്കന, മുസ്വല്ലകള്‍, നിസ്‌കാരക്കുപ്പായം തുടങ്ങിയവയും ലഭിക്കും.

മരണാനന്തരമാണ്‌ യഥാര്‍ത്ഥ ജീവിതം എന്ന തിരിച്ചറിവോടെ ഉപകാരപ്രദമായ വിജ്ഞാനം പകര്‍ന്നുനല്‍കാന്‍ അഹ്‌ലുസ്സുന്ന എന്നും പ്രതിജ്ഞാബദ്ധമാണെന്ന കാര്യം വായനക്കാര്‍ക്കും അഭ്യുതയകാംക്ഷികള്‍ക്കും ഞങ്ങള്‍ ഉറപ്പ്‌ നല്‍കുന്നു. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

ഓണ്‍ലൈന്‍ ബുക്‌സ്‌റ്റോര്‍ & ഇസ്‌ലാമിക്‌ സ്റ്റോര്‍

അഹ്‌ലുസ്സുന്ന ബുക്‌സിനെ പരിചയപ്പെടാനും ഞങ്ങളുടെ പുസ്‌തകങ്ങളും ഉല്‍പന്നങ്ങളും ഓണ്‍ലൈനായി ബുക്ക്‌ ചെയ്യാനുമുതകുന്ന ഞങ്ങളുടെ നവീകരിച്ച വെബ്‌സൈറ്റ്‌ നിങ്ങളുടെ മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഉപയോഗിക്കാവുന്നതാണ്‌.

ഈ സംവിധാനം വഴി ഇന്ത്യയിലെവിടേക്കും പോസ്‌റ്റല്‍-കൊരിയര്‍-പാര്‍സല്‍ വഴി ഞങ്ങടെ പുസ്‌തകങ്ങളും മറ്റു ഉല്‍പന്നങ്ങളും എത്തിച്ചുകൊടുക്കുന്നു.

സാധനങ്ങള്‍ കൈയ്യില്‍ കിട്ടുമ്പോള്‍ മാത്രം പണമടക്കാനുള്ള സൗകര്യവും ഓണ്‍ലൈനായും ഓഫ്‌ലൈനായും പണമിടപാട്‌ നടത്താനുള്ള സംവിധാനവും ഇതിലുണ്ട്‌.