അമ്മ ജുസ്അ് പരിഭാഷയും വ്യാഖ്യാനവും

220.00

Description

രചന: മുഹമ്മദ് അമാനി മൗലവി
ഇന്ന്‌ മലയാളത്തില്‍ ലഭിക്കാവുന്നതില്‍ ഏറ്റവും ആധികാരികവും അവലംബയോഗ്യവുമായ മുഹമ്മദ് അമാനി മൗലവിയുടെ അമ്മ ജുസ്അ് പരിഭാഷയും വ്യാഖ്യാനവും.

സൂക്ഷ്മവും സരളവുമായ വിവർത്തനം.
എല്ലാ സൂറത്തുകളുടെ തുടക്കത്തിലും അതിന്റെ ഉള്ളടക്കം ചുരുക്കി നൽകപ്പെട്ടിട്ടുണ്ട്.
സൂറത്തുകൾക്കു വല്ല ശ്രേഷ്ഠതയും ഹദീസുകളിൽ വന്നിട്ടുണ്ടെങ്കിൽ അവ എടുത്തുദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഒറ്റ വാക്കുകളുടെ ആശയാർത്ഥങ്ങൾ അടിക്കുറിപ്പുകളിൽ നൽകപ്പെട്ടിട്ടുണ്ട്.
അവലംബയോഗ്യമായ തഫ്സീറുകൾ ഉദ്ധരിച്ചു കൊണ്ടുള്ള വിശദമായ വ്യാഖ്യാനം.
ആയത്തുകളുമായി ബന്ധമുള്ളതും അവയെ വിശദീകരിക്കുന്നതുമായ ഹദീസുകൾ നൽകപ്പെട്ടിട്ടുണ്ട്.
ആയത്തുകളിൽ സൂചിതമായ ചരിത്ര സംഭവങ്ങളെ ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നും ഉദ്ധരിച്ചിട്ടുണ്ട്.
ബൈബിൾ കെട്ടുകഥകളിൽ നിന്നും ദുർബല ഹദീസുകളിൽ നിന്നും മുക്തമാവാൻ തികഞ്ഞ ശ്രദ്ധ കാണിച്ചിട്ടുണ്ട്.
വായനക്കാരന് സൗകര്യ പ്രദമായ രീതിയിൽ വിഷയ സൂചിക നൽകപ്പെട്ടിട്ടുണ്ട്.
അവതരണ പശ്ചാത്തല സംഭവം, നാസിഖും മൻസൂഖും (മുൻപ് സ്ഥിരപ്പെട്ട വിധിയെ പിന്നീട് ദുർബലപ്പെടുത്തുമ്പോൾ ദുർബലപ്പെടുത്തിയ വചനവും ദുർബലപ്പെടുതപ്പെട്ട വചനവും) കർമ്മശാസ്ത്ര വീക്ഷണങ്ങളും സൂക്ഷ്മതയോടെ പ്രസ്താവിച്ചിട്ടുണ്ട്.

ഖുർആനിക ആശയങ്ങളെ നേരിട്ടറിഞ്ഞും, അവയെ ഹൃദയപൂർവ്വം ഉൾക്കൊണ്ടും, വിശ്വാസത്തിലും ആരാധനകളിലും സൂക്ഷ്മത കാത്തു സൂക്ഷിക്കാൻ മനസ്സാ കൊതിക്കുന്ന ഏതൊരു വിശ്വാസിക്കും വിശുദ്ധ ഖുർആൻ വിവരണം എന്ന ഈ മഹൽ കൃതി ഉപകാരപ്പെടുമെന്നത് തീർച്ച.

മറ്റു പ്രത്യേകതകള്‍:

മള്‍ട്ടി കളര്‍ അച്ചടി /ക്വാളിറ്റിയുള്ള ആര്‍ട്ട്‌ പേപ്പര്‍ പേജുകള്‍

Reviews

There are no reviews yet.

Be the first to review “അമ്മ ജുസ്അ് പരിഭാഷയും വ്യാഖ്യാനവും”

Your email address will not be published. Required fields are marked *