അറബി-ഇംഗ്ലീഷ്-മലയാളം വിജ്ഞാന നിഘണ്ടു
₹300.00
Description
പി കെ അബ്ദുൽ ഗഫൂർ അൽ ഖാസിമി
അറബി ഭാഷാപരിജ്ഞാനികളെ ഉദ്ദേശിച്ചുകൊണ്ടു തയ്യാറാക്കിയ ഒരു കൊച്ചു നിഘണ്ടുവാണിത്. ലളിതവും സുപരിചിതവുമായ പല പദങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. മറ്റു പല നിഘണ്ടുകളിലും ലഭിക്കാത്തവയായിരിക്കും ഇതിൽ പലതും. അതുകൊണ്ടുതന്നെ അറബി ഭാഷാ കേവല പരിജ്ഞാനികൾക്ക് ഇത് ഉപകരിക്കണമെന്നില്ല. അറബി പത്രമാസികകളും ആനുകാലിക സാഹിത്യ കൃതികളും ഉപയോഗി ക്കുന്നവർക്ക് ഇത് ഉപകാരപ്പെടും.
ആധുനിക അറബി ഭാഷാ പ്രയോഗങ്ങളിൽ ഒട്ടേറെ ഇംഗ്ലീഷ് പദങ്ങളും ശാസ്ത്രസാങ്കേതിക സംജ്ഞകളും കടന്നുകൂടിയിട്ടുണ്ട്. ഇത് ഇംഗ്ലീഷ് പരിചയമില്ലാത്തവർക്ക് പലപ്പോഴും വിഷമം സൃഷ്‌ടിക്കാറുണ്ട്. അതു കൊണ്ടുതന്നെ ശ്രദ്ധയിൽപ്പെട്ട അത്തരം ധാരാളം പദങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അതുപോലെ ഒട്ടേറെ അറബി വാക്കുകൾ ഇംഗ്ലീഷ് വൽക്കരിക്കപ്പെട്ടതുകൊണ്ട് അതിൻ്റെ മൂലപദം അറബിയായിരുന്നുവെന്നുപോലും അറി യാതായിട്ടുണ്ട്. അത്തരം ചില പദങ്ങൾ അർത്ഥത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ തന്നെ ഇതിൽ നൽകിയിട്ടുണ്ട്.
310 പേജുകൾ
Reviews
There are no reviews yet.