അറാക്ക്
₹30.00
Description
അറാക്ക്
ദന്തശുദ്ധീകരണത്തിന് ഇസ്‌ലാം കല്‍പിക്കുന്ന പ്രാധാന്യം വളരെ വലുതാണ്. ഒരു നബിവചനം ഇപ്രകാരമാണ്: “അബൂഹുറൈറ(റ) നബി(സ്വ) പറയുഞ്ഞു: എന്റെ സമുദായത്തിന് ബുദ്ധിമുട്ടാകുമായിരുന്നിെല്ലങ്കിൽ ഞാനവരോട് എല്ലാ വുളൂഇലും മിസ്‌വാക്ക് ചെയ്യാൻ കൽപ്പിക്കുമായിരുന്നു.” (ബുഖാരി 1/213). “എല്ലാ നിസ്‌കാരത്തിലും” എന്ന് മറ്റൊരു നിവേദനത്തിൽ കാണാം.
പല്ലിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും ഇതില്‍ നിന്ന് മനസ്സിലാക്കാം. സിവാകിന്റെ (ദന്തശുദ്ധീകരണത്തിന്റെ) ഏറ്റവും നല്ല ഇനം അറാക്ക് മരത്തിന്റെ കൊമ്പുകൊണ്ടുള്ളതാണ്. നബി(സ്വ)യുടെ സിവാകും അറാക്ക് മരത്തിന്‍ നിന്നുള്ളതായിരുന്നു. പല്ലിനെ വൃത്തിയാക്കാന്‍ കഴിവുള്ള ചില മിനറലുകളും ധാതുക്കളും പ്രകൃത്യാ ഉള്ളടങ്ങിയ മരമാണ് അറാക്ക് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാകാതിരിക്കാനും വായിലുണ്ടാകുന്ന മറ്റു രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അറാക് കൊമ്പുകൊണ്ടുള്ള പല്ല്‌തേപ്പ് നല്ലതാണെന്ന് പഠനങ്ങള്‍ വന്നിട്ടുണ്ട്. വായ്‌നാറ്റം ഇല്ലാതാക്കാനും വായ എപ്പോഴും സുഗന്ധമുള്ളതാക്കാനും ഇത് സഹായിക്കുന്നു.
ലോകത്തുള്ള ഏത് കൃത്രിമ ടൂത്ത്‌പേസ്റ്റും ടൂത്ത്‌ബ്രഷും ഇതിനോട് കിടപിടിക്കുകയില്ല.
Reviews
There are no reviews yet.