Description
രചന: എം.എം.അക്ബര്‍
”തൗഹീദീ ജീവിതദര്‍ശനത്തെ ഇത്രത്തോളം ആഴത്തില്‍ പഠനവിധേയമാക്കിയ ഒരു സ്വതന്ത്ര കൃതി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടില്ല.
അദ്വൈതവാദികളുടേയും മതവിരോധികളുടേയും ഭൗതികവാദികളുടേയും നിരര്‍ഥകമായ നിലപാടുകളെ അനാവരണം ചെയ്യുന്നതും സംശയങ്ങള്‍ ദുരീകരിക്കുന്നതുമായ ഈ കൃതി എല്ലാ അര്‍ഥത്തിലും വ്യതിരിക്തമായി നില്ക്കുന്നു.
പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് മാത്രമേ സര്‍വ ആരാധനകളും അര്‍പ്പിക്കാവൂ എന്ന സത്യം പ്രമാണങ്ങളുടേയും മറ്റു ഖണ്ഡിതമായ തെളിവുകളുടേയും പിന്‍ബലത്തോടെ സമര്‍ഥിച്ചു കൊണ്ട് ഇവ്വിഷയകമായി എല്ലാവരിലും നിലനില്‍ക്കുന്ന തെറ്റുധാരണകളെ ഈ കൃതി തിരുത്തുന്നു…”
-ഡോ.മുഹമ്മദ് അശ്റഫ് അലി അല്‍ മലൈബാരി (ജാമിഅ ഇസ്ലാമിയ, മദീന)യുടെ അവതാരികയില്‍ നിന്ന്.
Be the first to review “അല്ലാഹുവിനെ അറിയുക” Cancel reply
Reviews
There are no reviews yet.