അസ്മാഉ വസ്സ്വിഫാത്ത് അടിസ്ഥാനവും വ്യതിയാനവും
₹90.00
Description
ശൈഖുല്‍ ഇസ്‌ലാംരചന: ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി)
സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ അറിയുവാന്‍, അവന്റ അത്യുന്നതമായ നാമ-ഗുണ-വിശേഷണങ്ങളെ മനസ്സിലാക്കുവാന്‍ കലര്‍പ്പുകള്‍ക്കതീതമായ പ്രമാണങ്ങള്‍ മാത്രമാണ് മനുഷ്യന് ഏക അവലംബനീയമാര്‍ഗം. പ്രപഞ്ചാതീതനും പദാര്‍ഥാതീതനുമായ അല്ലാഹുവിനെ, പദാര്‍ഥലോകത്തെക്കുറിച്ച് പഠിക്കുവാനായി നല്‍കപ്പെട്ട ഇന്ദ്രിയങ്ങള്‍ മാത്രം ഉപയോഗിച്ച് മനസ്സിലാക്കുവാനും വ്യാഖ്യാനിക്കുവാനും ശ്രമിച്ചാല്‍ വിദൂരമായ വഴികേടുകളിലായിരിക്കും അത്തരം പരിശ്രമങ്ങള്‍ ചെന്നവസാനിക്കുക. അതിനാല്‍ അല്ലാഹുവിന്റെ നാമ-ഗുണ-വിശേഷണങ്ങള്‍ പ്രമാണങ്ങളില്‍ എങ്ങിനെ വന്നുവോ അപ്രകാരം തന്നെ നാം സ്വീകരിക്കുക; നിഷേധിക്കാതെ, വ്യാഖ്യാനിക്കാതെ, ഉപമപ്പെടുത്താതെ, രൂപം പറയാതെ, അതാണ് അഹ്‌ലുസുന്നഃയുടെ നിലപാട്; സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചവരകപ്പെട്ട അപകടത്തിന്റെ ആഴം ഈ ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നതോടൊപ്പം അല്ലാഹുവിന്റെ നാമ-ഗുണ-വിശേഷണങ്ങളുമായി ബന്ധപ്പെട്ട് ഓരോ മുസ്‌ലിമും സ്വീകരിക്കേണ്ടുന്ന അടിസ്ഥാന സമീപനവും നമ്മെ പഠിപ്പിക്കുന്നു. ഇബ്‌നുതൈമിയ്യ രചിച്ച വിശ്വവിഖ്യാതമായ ഗ്രന്ഥമാണ് അക്വീദതല്‍ വാസിത്വിയ്യ. വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പഠിപ്പിച്ച വിശ്വാസത്തെ തനിമയോടെ പകര്‍ത്തിയ ഏടുകളാണത്; സലഫുസ്വാലിഹുകള്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ച വിശ്വാസത്തിന്റെ ലിഖിതരൂപം. വ്യതിയാനങ്ങളില്‍ നിന്നും വിശ്വാസത്തെ കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിക്കും അവഗണിക്കാനാവാത്ത ഗ്രന്ഥം.
Reviews
There are no reviews yet.