ഇഖ്‌ലാസിന്റെ വെളിച്ചവും ലോകമാന്യതയുടെ ഇരുട്ടുകളും
₹75.00
Description
ഫള്ലുൽ ഹഖ് ഉമരി, ആമയൂർ
വാക്കിലും പ്രവർത്തിയിലും പെരുമാറ്റങ്ങളിലുമെല്ലാം ഇഖ്‌ലാസ്വ് അനിവാര്യമാണ്. അല്ലാഹുവിൻ്റെ മുഖം മാത്രമായിരിക്കണം ഇതിലെല്ലാം ലക്ഷ്യം. അല്ലാഹുവിന് പങ്കാളികളില്ല. അവനു പുറമെ മറ്റൊരു റബ്ബും ഇല്ല. ഇഖ്ലാസ് ഇല്ലാത്ത പ്രവർത്തനങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അതെത്ര വലുതാണെങ്കിലും ശരി. കർമങ്ങൾ അല്ലാഹുവിലേക്ക് മാത്രം തിരിച്ചു വിടുകയും അവൻ്റെ സാമീപ്യം മാത്രം ഉദ്ദേശിച്ചുകൊണ്ട് പ്രവർത്തിക്കലുമാണ് ഇഖ്‌ലാസ്വ്. ഇഖ്ലാസ്വിന്റെ നേർവിപരീതമാണ് രിയാഅ്. ലോകമാന്യതയോ കീർത്തിയോ കർമങ്ങളുടെ ലക്ഷ്യമാകരുത്. വ്യക്തികളിലും സമൂഹത്തിലും വലിയ ദുസ്വാധീനങ്ങൾ ഉണ്ടാക്കുന്നതും അപകടകരവുമായ ഒരു കാര്യമാണ് രിയാഅ് എന്നത്. അല്ലാഹുവിന്റെ പ്രതിഫലവും അവൻ്റെ തൃപ്‌തിയും ആഗ്രഹിച്ചുകൊണ്ട് ചെയ്യേണ്ട പ്രവർത്തനങ്ങൾ ജനങ്ങളെ കാണിക്കുവാനും അവരിൽനിന്ന് പ്രശംസ ലഭിക്കുവാനും വേണ്ടി ചെയ്യുന്നതിനാണ് രിയാഅ് എന്ന് പറയുന്നത്. ചെയ്യുന്ന കർമങ്ങളെ നിഷ്ഫലമാക്കി കളയുന്ന കാര്യമാണ് രിയാഅ്. അതുകൊണ്ടാണ് അതിനെ ഏറെ ഭയപ്പെടണം എന്നു പറയുന്നത്.
മുസ്‌ലിം വ്യക്തി ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളാണ് ഇഖ് ലാസും രിയാഉം. പ്രമാണങ്ങളുടെ വെളിച്ചത്തിൽ അത്തരം കാര്യങ്ങളെക്കു റിച്ചുളള വ്യക്തമായ വിശദീകരണമാണ് ഈ കൃതിയിൽ ഗ്രന്ഥകർത്താവ് നടത്തി യിട്ടുള്ളത്.
70 പേജുകൾ
Reviews
There are no reviews yet.