ഇന്ത്യയോട് യുദ്ധം ചെയ്യാൻ നബി കൽപിച്ചുവോ?

120.00

Description

ഡോ: മിഷാൽ സലീം

ഗസ്വത്തുൽ ഹിന്ദ് പരാമർശിക്കുന്ന ഹദീഥുകളെ ദുർവ്യാ ഖ്യാനിച്ചു കൊണ്ട് ഇന്ത്യൻ മുസ്‌ലിംകൾ ഇന്ത്യയോട് യുദ്ധം ചെയ്യാൻ തക്കം പാർത്തിരിക്കുന്നവരാണെന്ന പ്രചാരണം അ ബദ്ധജടിലവും അടിസ്ഥാനരഹിതവുമാണ്. സമാധാന കാം ക്ഷികളും നിരപരാധികളുമായ ഒരു നാടിനോടും യുദ്ധം ചെ യ്യാനും അക്രമിക്കുവാനും ഈ ഹദീസിൽ എന്നല്ല ഇസ്‌ലാമി ക പ്രമാണങ്ങളിൽ എവിടെയും പഠിപ്പിക്കുന്നില്ല. ഹിന്ദ് വിജ യും ഹിന്ദ് യുദ്ധവും പ്രവാചക കാലഘട്ടത്തിനോട് അടുത്ത ദശകളിൽ തന്നെ സംഭവിച്ചു കഴിഞ്ഞു എന്ന് വ്യാഖ്യാനിച്ച പണ്ഡിതന്മാരുണ്ട്. ‘മസീഹു ദ്ദജ്ജാൽ’ എന്ന സ്വേച്ഛാധിപതി യുടെ രാജാധികാരത്തോടും അയാളുടെ കിങ്കരന്മാരോടും അ ന്ത്യ നാളിനോടടുത്ത് നടക്കുന്ന സമരമാണ് ഈ ഹദീഥിൽ പ്രതിപാദിക്കുന്നതെന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്. രണ്ടായി രുന്നാലും ഇന്നത്തെ ഇന്ത്യയെക്കുറിച്ചുള്ളതല്ല ഈ പ്രവാചക വചനം. ഈ വചനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മുസ്ലിംക ളെ ഭീകരന്മാരാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ അസംബന്ധമാണ്.

Reviews

There are no reviews yet.

Be the first to review “ഇന്ത്യയോട് യുദ്ധം ചെയ്യാൻ നബി കൽപിച്ചുവോ?”

Your email address will not be published. Required fields are marked *