ഇരുളും വെളിച്ചവും ഖുർആനിലും ഹദീസിലും
₹110.00
Description
ഫള്ലുൽ ഹഖ് ഉമരി, ആമയൂർ
നാളെ പരലോകത്ത് എത്തിക്കഴിഞ്ഞാൽ ഒരു ഒഴിവുകഴിവും പറയാൻ സാധിക്കാത്ത വിധത്തിലുള്ള ഖണ്ഡിതമായ തെളിവുകൾ അല്ലാഹുവിൽ നിന്നും ജനങ്ങൾക്ക് എത്തിയിട്ടുണ്ട്. എല്ലാ തരത്തിലുമുള്ള സംശയങ്ങളെയും ആ തെളിവുകൾ നീക്കം ചെയ്യുന്നു. മുഹമ്മദ് നബി(സ്വ) യിലൂടെയാണ് അല്ലാഹു അത് അയച്ചിട്ടുള്ളത്. ആ പ്രവാചകനോടൊപ്പം വ്യക്തമായ പ്രകാശമാകുന്ന വിശുദ്ധ ഖുർആനും അവതരിപ്പിച്ചു. അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും വേദനാജനകമായ പര്യവസാനത്തിൽ നിന്നും രക്ഷപ്പെടാൻ ആവശ്യമായ സന്മാർഗപാത വ്യക്തമാക്കുന്ന തെളിവുകൾ ഉൾക്കൊള്ളുന്ന ഗ്രന്ഥമാകുന്നു അത്. പക്ഷെ ആ പ്രകാശത്തിലേക്ക് പ്രവേശിക്കുകയും ആ പ്രകാശം ഉപയോഗപ്പെടുത്തുകയും ചെയ്തവർക്ക് മാത്രമേ രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. വിശുദ്ധ ഖുർആൻ മാത്രമല്ല, അല്ലാഹു അവതരിപ്പിച്ചിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളും പ്രകാശം തന്നെയാണ്. എല്ലാ ഗ്രന്ഥങ്ങളിലും ഉൾക്കൊണ്ടിട്ടുള്ളത് അല്ലാഹുവിൽ നിന്നുള്ള രക്ഷാമാർഗമായ പ്രകാശമാണ്. ആ പ്രകാശം കൂടാതെ സ്വർഗ പ്രവേശം സാധ്യമല്ല. കാര്യം സവിസ്തരം പ്രതിപാദിക്കുന്നു ഈ കൃതി.
104 പേജുകൾ
Reviews
There are no reviews yet.