ഇസ്‌ലാഹീ ഭൂമികയിലുടെ (ഭാഗം-3) പ്രകാശം ചൊരിഞ്ഞവർ
₹100.00
Description
രചന: ഇസഹാഖലി കല്ലിക്കണ്ടി
അജ്ഞതയുടെ ഇരുട്ട് മൂടിക്കെട്ടിയിരുന്ന മുസ്‌ലിം കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച കുറേ നവോത്ഥാന പ്രതിഭകളുടെ നഖചിത്രങ്ങൾക്ക് നിറം പകർന്നിരിക്കുകയാണ് ഈ പുസ്തകത്തില്‍. ജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് ചിന്തകളുടെ ഓളങ്ങൾ സൃഷ്ടിച്ച് മുസ്ലിം സമൂഹത്തെ യഥാർത്ഥ വിശ്വാസത്തിന്റെയും കർമ്മങ്ങളുടെയും വാഹകരാക്കാൻ അക്ഷീണം യത്നിച്ച കുറേ നവോത്ഥാന നായകന്മാർ.
അവർ ഇസ്വ് ലാഹിന്ന് വഴിയൊരുക്കിയവരും നയിച്ചവരും ഊർജം പകർന്നവരുമായിരുന്നു. പ്രശോഭിതമായ ഒരു കാലഘട്ടത്തിലേക്ക് കേരള മുസ്‌ലിംകളെ നയിച്ച, ഇന്നലെകളിലെ നായകൻമാരിൽ ചിലരെ പരിചയപ്പെടുത്തുന്ന കൃതി വായനക്കാരിൽ കൗതുകവും പ്രബോധകരിൽ ഉത്തേജനവും സൃഷ്ടിക്കാതിരിക്കില്ല.
ഒന്നാം പതിപ്പ്
Reviews
There are no reviews yet.