ഈമാനിന്റെ വെളിച്ചവും കാപട്യത്തിന്റെ ഇരുട്ടുകളും
₹120.00
Description
ഫള്ലുൽ ഹഖ് ഉമരി, ആമയൂർ
മനുഷ്യ ജീവിതത്തിൻ്റെ നാനാതുറകളെയും നിയന്ത്രിക്കുന്നത് വിശ്വാസമാണ്. അതു കൊണ്ടുതന്നെ മനുഷ്യ ജീവിതത്തിൽ ഏറ്റവും ആദ്യമായി വേണ്ടത് വിശ്വാസമാണ്. വിശ്വാസം സ്വീകരിക്കുവാനും അതിനെ ശുദ്ധീകരിക്കുവാനും അതിനെ ശക്തിപ്പെടുത്തുവാനും വർദ്ധിപ്പിക്കുവാനുമാണ് ഒരു മുസ്‌ലിം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കേണ്ടത്. വിശ്വാസം ശരിയാകാത്തപക്ഷം അവർ ചെയ്യുന്ന കർമങ്ങളെയെല്ലാം അത് ബാധിക്കും എന്ന കൃത്യമായ ബോധം എപ്പോഴും നമ്മളിൽ ഉണ്ടായിരിക്കേണ്ടതുണ്ട്.
ഈമാനിന് നേർ വിപരീതമാണ് നിഫാഖ്. അഥവാ കാപട്യം.നിഫാഖ് പ്രധാനമായും രണ്ട് തരമാണുള്ളത്. ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന രൂപത്തിലുള്ള നിഫാഖാണ് അതിൽ ഒന്നാമത്തേത്. ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാത്ത രൂപത്തിലുള്ള നിഫാഖാണ് രണ്ടാമത്തേത്. ഇതിൽ ആദ്യം പറഞ്ഞ നിഫാഖിന് വലിയ നിഫാഖ് എന്നാണ് പറയുക. രണ്ടാമത്തേത് ചെറിയ നിഫാഖും. എല്ലാം ഗൗരവമുള്ളതു തന്നെ. ഈമാനിനെക്കുറിച്ചും കാപട്യത്തെ കുറിച്ചുമുള്ള പ്രാമാണിക ചർച്ചയാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
118 പേജുകൾ
Reviews
There are no reviews yet.