ഖുര്‍ആന്‍ പാരായണ ശാസ്‌ത്രം അടിസ്ഥാന തത്വങ്ങള്‍
₹150.00
Description
രചന: മുജവ്വിദ് അബ്ദുര്‍റസാഖ് അല്‍ ഫുര്‍ഖാനി
ഇല്‍മുത്തജ്‌വീദ് പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും ഖുർആൻ പാരായണ ശാസ്ത്രത്തിൽ കൂടുതൽ അവഗാഹം നേടാനാഗ്രഹിക്കുന്ന ഖാരിഉകൾക്കും അത്യധികം അമൂല്യമായ ഗ്രന്ഥം. ഈ വിഷയത്തിൽ ആധികാരികമായി കേരളത്തിലോ ഇന്ത്യയിൽ തന്നെയോ വേറൊന്നുള്ളതായി ഇതുവരെ അറിയപ്പെട്ടിട്ടില്ല.
ഉത്തമവും, ആധികാരികവും, വിശ്വാസയോഗ്യവുമെന്ന് കേരളത്തിലെ ദീനീ സംഘടനകൾക്ക് നേതൃത്വം നൽകുന്ന പണ്ഡിതന്മാർ ഏകസ്വരത്തിൽ ഇതിനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തജ്‌വീദ് ഖിറാഅത്ത് വിഷയത്തിലെ വിവിധ വശങ്ങൾ ലക്ഷ്യസഹിതം വിശദീകരിക്കുന്ന ഒരു മഹദ് ഗ്രന്ഥം. പ്രമുഖ പണ്ഡിതന്മാരുടെ ആധികാരികവും പ്രാമാണികവുമായ 50 ഓളം ഗ്രന്ഥങ്ങളെ അവലംബമാക്കിയിട്ടുള്ള അനുപമ രചന.
പണ്ഡിതന്മാർക്കും ഖുർആൻ അദ്ധ്യാപകർക്കും, മദ്രസ അറബിക് കോളേജുകൾക്കുമെല്ലാം വളരെ ഉപകാരപ്പെടുന്ന ഒരു റഫറൻസ് ഗ്രന്ഥം.
Reviews
There are no reviews yet.