നബിഗേഹത്തില്‍ ഒരു ദിവസം

60.00

Out of stock

Description

രചന: ശൈഖ്‌ അബ്ദുല്‍ മലിക്‌ അല്‍ക്വാസിം
മുഹമ്മദ്‌ നബി(സ്വ)യുടെ ജീവിതത്തെ നിഷ്‌പക്ഷമായും നിഷ്‌കളങ്കമായും പഠിക്കുന്നവരുടെ ഹൃദയം കുളിര്‍ക്കാതിരിക്കില്ല. കണ്‍തടങ്ങള്‍ നനയാതിരിക്കില്ല. വികാരങ്ങളുടെ വേലിയേറ്റം അവരെ വീര്‍പുമുട്ടിക്കാതിരിക്കില്ല. ഗദ്‌ഗദങ്ങളിലൂടെയും നെടുവീര്‍പ്പുകളിലൂടെയുമല്ലാതെ ആ ജീവിതത്തെ വായിച്ചുതീര്‍ക്കാനാവില്ല. അത്രക്കും വര്‍ണശബളവും അനുപമവും സംഭവബഹുലവുമായിരുന്നു ആ മഹാവ്യക്തിത്വം. സ്രഷ്ടാവിന്റെ വിനയാന്വിതനായ ദാസനായും, സമൂഹത്തിന്‌ നീതിമാനായ നേതാവായും സഹധര്‍മിണികളുടെ പ്രിയതമനായും അടര്‍കളങ്ങള്‍ക്ക്‌ ധീരനായ പോരാളിയായും അനാധകള്‍ക്ക്‌ നാഥനായും മാനവികതക്ക്‌ ധര്‍മസ്ഥാപകനായും അങ്ങനെ നീണ്ടുപോകും ലോകത്തിന്റെ പ്രവാചകരുടെ ജീവിതം വര്‍ണിക്കാന്‍ തുടങ്ങിയാല്‍. മുഹമ്മദ്‌ നബി(സ്വ)യുടെ ജീവിതത്തില്‍ നിന്നു ഏതാനും ഏടുകളാണിത്‌. ഹൃദയത്തില്‍ ചേര്‍ത്തുവെക്കാനും ജീവിത സരണികളില്‍ വഴിവിളക്കാവാനും ആ ത്യാഗോജ്ജ്വല ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത ഏടുകള്‍.

വിവര്‍ത്തനം: മിഷാല്‍ സലീം

Reviews

There are no reviews yet.

Be the first to review “നബിഗേഹത്തില്‍ ഒരു ദിവസം”

Your email address will not be published. Required fields are marked *