നബിവ്യക്തിത്വം: അധികാരത്തിന് മുമ്പും ശേഷവും
₹60.00
Description
രചന: എം.എം. അക്ബര്‍
പ്രാകൃതനും സംസ്‌കാരശൂന്യനും രക്തദാഹിയുമായി മുഹമ്മദ് നബി(സ)യെ ചിത്രീകരിക്കുന്ന മധ്യകാല ക്രൈസ്‌തവ രചനകളില്‍ നിന്ന് ഭിന്നമായി പ്രവാചകനിലും നന്മയുണ്ട് എന്ന രീതിയിലുള്ള വിശകലനമാണ് ഓറിയന്റലിസ്റ്റുകളില്‍ ചിലര്‍ നടത്തുന്നതെങ്കിലും ആത്യന്തികമായി നബി(സ) പഠിപ്പിച്ച ആശയങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്ന രീതിയില്‍ പ്രവാചകവ്യക്തിത്വത്തെ അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യാറുള്ളത്. മക്കയിലെ മുഹമ്മദ് നബി(സ) സാമൂഹ്യപരിഷ്‌കര്‍ത്താവും സംസ്‌കരണത്തിനായി ആത്മാര്‍ഥമായി പരിശ്രമിച്ചയാളുമെല്ലാം ആയിരുന്നുവെന്ന് സമ്മതിക്കുകയും എന്നാല്‍ മദീനയിലെത്തി, അധികാരത്തിന്റെ സ്വാദ് ആസ്വദിക്കാനാരംഭിച്ചതോടെ നബി(സ)യുടെ വ്യക്തിത്വം പ്രതികാരദാഹിയായ ഒരു രാഷ്ട്ര മീംമാസകന്റേതായിത്തീര്‍ന്നുവെന്ന് സമര്‍ഥിക്കുകയും ചെയ്യുന്ന ഓറിയന്റലിസ്റ്റ് രചനകള്‍ക്കുള്ള മറുപടി. മക്കയിലെയും മദിനയിലേയും നബി വ്യക്തിത്വം ഒന്നു തന്നെയായിരുന്നുവെന്ന വസ്‌തുത പ്രമാണബദ്ധമായി സമര്‍ഥിക്കപ്പെടുന്നു
Reviews
There are no reviews yet.