നവദമ്പതികൾക്കൊരു ഉപഹാരം An Award To New Couples
₹400.00
Description
രചന: മഹ്മൂദ് മഹ്ദി അൽ ഇസ്‌തംബുലി
മനുഷ്യ ജീവിതത്തിലെ സംഭവബഹുലമായ ഇടനാഴിയാണ് ദാമ്പത്യം. സന്തോഷവും സന്താപവും പ്രതീക്ഷയും നിരാശയും പുഞ്ചിരിയും കണ്ണീരും ഇഴപിരിഞ്ഞ മനോഹര മുഹൂർത്തങ്ങൾ. ഒരു പുരുഷായുസ്സിലെ പകരം വെക്കാനാകാത്ത അസുലഭ നിമിഷങ്ങൾ. അവധാനതയോടെ കരുക്കൾ നീക്കിയാൽ ഒരുവന് ദാമ്പത്യം സ്വർഗഭൂമിയാക്കാൻ കഴിയും.
ഭാവിയുടെ വർണ്ണാഭമായ സ്വപ്‌നങ്ങൾക്ക് ചിറകു മുളപ്പിക്കാനും പ്രതിസന്ധികളെ ലളിതമായി അതിജീവിക്കാനും അതവനെ പ്രാപ്തനാക്കും. ആസൂത്രണം നഷ്ടമായാൽ ദാമ്പത്യത്തേക്കാൾ കൈപ്പേറിയ അനുഭവം മറ്റൊന്നുണ്ടാകില്ല.
ദാമ്പത്യം അനുഭവമാണ്. അതൊരു പാഠശാലയാണ്. ജീവിതം തളിരിടുന്നതും പുഷ്കലമാകുന്നതും ആ മലർവനിയിലാണ്. ദാമ്പത്യജീവിതം മധുരിതമാക്കാൻ ദമ്പതികൾ ശ്രദ്ധിക്കേണ്ട മൗലികമായ മൂല്യങ്ങളിലേക്ക് അനുവാചക ആകർഷിക്കുന്ന കൃതി. ഹൃദയങ്ങളെ ഇതിലെ ഓരോ വരികളും മന്ദമാരുതനാണ്. ഹൃദയങ്ങളെ തഴുകിയുണർത്തിയേ അതിനു മുന്നോട്ട് പോകാൻ കഴിയൂ.
വിവർത്തനം: മുഹമ്മദ് റഫീഖ് അൽ ഖാസിമി
Reviews
There are no reviews yet.