പകരം ഇല്ലാത്ത കെ എം സീതി സാഹിബ്

350.00

Description

അഹമ്മദ്കുട്ടി ഉണ്ണികുളം

മാതൃകാപുരുഷനായ കെ.എം. സീതി സാഹിബിനെ കുറിച്ച് അഹമ്മദ്കുട്ടി ഉണ്ണികുളം ഇരുപത്തിരണ്ട് അധ്യായങ്ങളിലായി രചിച്ച ഗ്രന്ഥമാണിത്. കെ.എം. സീതി സാഹിബ് കേരളീയ നവോത്ഥാനത്തിനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ സംസ്ഥാപനത്തിനും വഹിച്ച സുപ്രധാന പങ്ക് അനാവരണം ചെയ്യുന്ന ഗ്രന്ഥത്തിൻറെ പേര് ‘പകരം ഇല്ലാത്ത കെ.എം. സീതി സാഹിബ്’ എന്നാണ്. ജീവിതയാത്രക്കൊടുവിൽ, 1960-ൽ കേരളത്തിൻറെ സമാദരണീയ സ്പീക്കറായി സർവരുടെയും ആദരവ് പിടിച്ചു പറ്റി. ഇന്ത്യ കണ്ട ഏറ്റവും നല്ല സംസ്ഥാന സ്പീക്കർ എന്ന അംഗീകാരം എല്ലാ ഭാഗത്തുനിന്നും ഉണ്ടായി. 1961 ഏപ്രിൽ 17-ന് ആ മഹാമനീഷി നമ്മെ വിട്ടുപിരിഞ്ഞു. 62 വയസ്സുവരെ അദ്ദേഹം നടന്ന വഴികളും, നേരിട്ട ഭീഷണികളും വിദ്യാഭ്യാസോൽക്കർഷത്തിന് പ്രവർത്തിച്ച കാര്യങ്ങളും നവോത്ഥാനത്തിൻറെ നായകത്വം വഹിച്ചതുമെല്ലാം. ഈ ഗ്രന്ഥത്തിൽ കോറിയിടുന്നുണ്ട്. പൌരത്വ ഭേദഗതി ബിൽ അടക്കം ഇന്ന് മുന്നിലുള്ള അനേകം പ്രശ്നങ്ങൾ നമുക്ക് അഭിമുഖമായി വരുമ്പോൾ സീതി സാഹിബും നേതാക്കളും അവലംബിച്ച നിലപാടുകൾ നാം മനസ്സിലാക്കേണ്ടതുണ്ട്. ആധുനിക കാലത്ത് അത്തരം നേതാക്കളുടെ ജീവിതം പുനർ വായിക്കേണ്ടതുണ്ട്. എന്നാലേ ശരിയായ ദിശ നമുക്ക് മനസ്സിലാവൂ. എഴുത്തും വായനയും ശക്തിപ്പെടുത്തി മഹത്തായ ബോധവൽക്കരണത്തിനുള്ള മാർഗമെന്ന നിലയ്ക്കാണ് കെ.എം. സീതിസാഹിബിൻറെ ജീവിതം അഹമ്മദ്കുട്ടി ഉണ്ണികുളം കാൻവാസിൽ പകർത്തിയത്.

– സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

274 പേജുകൾ

Reviews

There are no reviews yet.

Be the first to review “പകരം ഇല്ലാത്ത കെ എം സീതി സാഹിബ്”

Your email address will not be published. Required fields are marked *