പകർച്ചവ്യാധികളുടെ ദൈവശാസ്ത്രം
₹140.00
Description
എം എം അക്ബർ
കൊറോണപ്പേടിയിൽ നിന്ന് ലോകം കുറെയെല്ലാം മുക്തമായിക്കഴിഞ്ഞു. ചൈനയിലെ ഹ്യൂവാങ് മൽസ്യമാർക്കറ്റിലെ 57കാരി വി ഗുയിക്സിയാനിന് 2019 ഡിസംബർ 10 ന് വന്ന ഒരു ചെറിയ പനിയാണ് രണ്ട് വർഷത്തിലധികം ലോകത്തെ വിറപ്പിച്ച കോവിഡ് 19 ആയി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്. ചൈനയിൽ നിന്ന് തുടങ്ങി ലോകത്തെ എല്ലാ രാജ്യങ്ങളിലൂടെയും സഞ്ചരിച്ച ഈ വൈറസ് രോഗം അറുപത്തിയഞ്ച് ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. അറുപത് കോടിയിലധികം പേർ രോഗബാധിതരായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ലോകം അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധിയെ തിരിഞ്ഞു നോക്കുമ്പോൾ നമുക്ക് പഠിക്കാൻ ഏറെ പാഠങ്ങളുണ്ട്. ആ പാഠങ്ങളാണ്, ആയിരിക്കണം കോവിഡ് പ്രതിസന്ധിയുടെ ബാക്കിപത്രം. കോവിഡ് മനുഷ്യരെ പഠിപ്പിക്കേണ്ട പാഠങ്ങളെ ഇസ്‌ലാമിക പ്രമാണങ്ങളുടെയും ശാസ്ത്രീയമായ അറിവുകളുടെയും അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന കൃതി.
134 പേജുകൾ
Reviews
There are no reviews yet.