ഭാരതീയ സംസ്കാരത്തിൻെറ അടിയൊഴുക്കുകൾ

360.00

Description

ടി മുഹമ്മദ്

ഭാരതീയ സംസ്കൃതിയില്‍ ഏകദൈവവിശ്വാസത്തിന്റെയും സെമിറ്റിക് പ്രവാചക സന്ദേശങ്ങളുടെയും തായ്വേരുകള്‍ കണ്ടെത്താനുള്ള ഗവേഷണത്തിന്റെ ഫലമാണ് ഈ കൃതി. ഇന്തോ-ആര്യന്മാരുടെ ആഗമനത്തിനു മുമ്പുള്ള പ്രാചീന ഭാരതീയ ജീവിതത്തിന്റെ സാംസ്കാരികമായ അടിയൊഴുക്കുകളാണ് ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വ്യത്യസ്ത വംശങ്ങളും നാഗരികതകളുമായി വഴിപിരിഞ്ഞ് ബഹുദൈവാരാധനയിലേക്ക് മനുഷ്യരാശി നിപതിക്കുന്നതിനു മുമ്പുള്ള സാംസ്കാരിക പ്രഭാവം ശുദ്ധമായ ഏകദൈവത്വമായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. പശ്ചിമേഷ്യന്‍ ചരിത്രത്തില്‍ പാദമുദ്രകള്‍ പതിച്ച ആദിമ ജനപദങ്ങളും ഇന്തോ-ആര്യന്മാരും തമ്മിലുള്ള വര്‍ഗശാസ്ത്രപരവും സാംസ്കാരികവുമായ ബന്ധവും ഇതില്‍ സമര്‍ത്ഥിക്കപ്പെടുന്നു. ഭാഷാ ശാസ്ത്രത്തിന്റെയും മത സാഹിത്യങ്ങളുടെയും പുരാവസ്തു പഠനങ്ങളുടെയും പിന്‍ബലത്തോടെ ഗ്രന്ഥകാരന്‍ നടത്തുന്ന നിശിത നിരീക്ഷണങ്ങളും യുക്തിഭദ്രമായ നിഗമനങ്ങളും വായനക്കാരില്‍ കൗതുകമുണര്‍ത്താതിരിക്കില്ല. വൈജ്ഞാനികമായ പഠന-മനന മേഖലകളിലേക്ക് കൃത്യതയുള്ള ദിശാബോധം നല്‍കുന്ന ഈ പുസ്തകം മലയാള ചരിത്ര ഗവേഷണ ശാഖയ്ക്ക് ലഭ്യമായ വിലപ്പെട്ട സംഭാവനയാണ്.

408 പേജുകൾ

Reviews

There are no reviews yet.

Be the first to review “ഭാരതീയ സംസ്കാരത്തിൻെറ അടിയൊഴുക്കുകൾ”

Your email address will not be published. Required fields are marked *