മതവും യുക്തിവാദവും ഒരു സംവാദം

100.00

Description

രചന: ഡോ. എം. ഉസ്‌മാന്‍, കെ.ഉമര്‍ മൗലവി / എം.സി ജോസഫ്‌, പി.സി കടലുണ്ടി, ആര്‍.എ ഹംസ മാസ്റ്റര്‍
ഈ സുന്ദര പ്രപഞ്ചത്തിന്‌ ഒരു സ്രഷ്ടാവുണ്ട്‌ എന്നതിന്‌ യുക്തിസഹമായ എമ്പാടും തെളിവുകള്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്‌. ആ തെളിവുകളൊന്നും ഒരാള്‍ക്കും നിഷേധിക്കാനാവാത്തതുമാണ്‌. അഹന്തയും അജ്ഞതയും ഒരുമിക്കുമ്പോള്‍ ഉണ്ടായിവരുന്ന ഭൗതികവാദത്തിന്റെ പരിണിത ഫലങ്ങള്‍ ലോകമേറെ അനുഭവിച്ചതാണ്‌. സദാചാരത്തിന്റെ അതിര്‍ത്തികളില്ലാത്ത കുത്തഴിഞ്ഞ സൃഷ്ടിപ്പാണ്‌ ഭൗതികവാദത്തിന്റെ അനന്തരഫലം. അതുകൊണ്ടു തന്നെ, ഇസ്‌ലാമും ഭൗതികവാദവും എന്നും സംവാദത്തില്‍ തന്നെയായിരുന്നു. ഒരു വേള ഇസ്‌ലാം തന്നെയാണ്‌ അവരുടെ ലക്ഷ്യവും.
ആധുനിക യുഗത്തിലും നവമാധ്യമങ്ങളിലൂടെ യുക്തിവാദമെന്ന വരണ്ട ആദര്‍ശം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മുന്‍ഗാമികള്‍ ഇസ്‌ലാമിക പണ്ഡിതന്മാരുമായി വൈജ്ഞാനികമായി ഏറ്റുമുട്ടിയപ്പോള്‍ എന്തു സംഭവിച്ചു എന്ന്‌ ഓര്‍ക്കുന്നത്‌ നല്ലതാണ്‌. അത്തരത്തിലുള്ള ഒരു വൈജ്ഞാനിക സംവാദത്തിന്റെ ഓര്‍മക്കുറിപ്പുകളാണ്‌ ഈ ഗ്രന്ഥം.
ഡോ. ഉസ്‌മാന്‍ സാഹിബ്‌, കെ. ഉമര്‍ മൗലവി എന്നീ ധിഷണാശാലികളായ രണ്ടു പ്രതിഭകള്‍ യുക്തിവാദത്തിന്റെ നേതൃനിരയിലുണ്ടായിരുന്നവരോട്‌ നടത്തിയ സംവാദമാണീ കൃതിയുടെ ഉള്ളടക്കം. യുക്തിവാദത്തിന്റെ `യുക്തി’ എത്രകണ്ട്‌ ദുര്‍ബലമാണെന്ന്‌ ഈ കൃതി തെളിയിക്കുന്നു.

Reviews

There are no reviews yet.

Be the first to review “മതവും യുക്തിവാദവും ഒരു സംവാദം”

Your email address will not be published. Required fields are marked *