മറവിയുടെ സുജൂദ്‌

50.00

Description

രചന: യൂസുഫ്‌ പെരുമ്പാവൂര്‍
നമസ്‌കാരത്തില്‍ സംഭവിക്കാവുന്ന മറവിയുടെ പേരിലുള്ള സുജൂദിന്റെ കാരണങ്ങളെയും സ്ഥാനങ്ങളെയും സംബന്ധിച്ച്‌ അജ്ഞരാണധികപേരും. നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പ്രസ്‌തുത സുജൂദ്‌ ഉപേക്ഷിക്കുന്നവരാണ്‌ ചിലരെങ്കില്‍ അത്‌ അസ്ഥാനങ്ങളില്‍ നിര്‍വ്വഹിക്കുന്നവരാണ്‌ മറ്റു ചിലര്‍. സലാം വീട്ടുന്നതിന്റെ മുമ്പ്‌ ചെയ്യേണ്ട സുജൂദ്‌ സലാമിന്റെ ശേഷം നിര്‍വ്വഹിക്കുന്നവര്‍ കുറഞ്ഞ തോതിലുണ്ടെങ്കില്‍ സലാം വീട്ടിയ ശേഷം ചെയ്യേണ്ട പ്രസ്‌തുത സുജൂദ്‌ സലാമിന്‌ മുമ്പ്‌ നര്‍വ്വഹിക്കുന്നവര്‍ ബഹുഭൂരിപക്ഷമാണ്‌. സുജൂദ്‌ കൊണ്ട്‌ പരിഹരിക്കാവുന്ന സന്ദര്‍ഭങ്ങളില്‍ അതിന്‌ ധൈര്യപ്പെടാതെ അജ്ഞതമൂലം നമസ്‌കാരം ആദ്യം മുതല്‍ മടക്കി നിര്‍വ്വഹിച്ച്‌ ഭാരം പേറുന്നവരും ഇല്ലാതില്ല. മറവിയുണ്ടാക്കുന്ന സന്ദര്‍ഭങ്ങളും പരിഹാരമാര്‍ഗങ്ങളും ഉദാഹരണസഹിതം വ്യക്തമാക്കിക്കൊണ്ട്‌ ശൈഖ്‌ ഉസൈമീന്‍(റഹി) രചിച്ച്‌ `സുജൂദുസ്സഹ്‌വി’ന്റെ സിംഹഭാഗവും ഉള്‍കൊള്ളിക്കപ്പെട്ട ഈ കൃതി ഓരോ നമസ്‌കാരക്കാരനും ഒരു വഴികാട്ടിയായിരിക്കുമെന്നതില്‍ സംശയമില്ല.

രണ്ടാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “മറവിയുടെ സുജൂദ്‌”

Your email address will not be published. Required fields are marked *