മാഹിൻ ഹമദാനി തങ്ങൾ
₹200.00
Description
അബ്ദുറഹ്മാൻ മങ്ങാട്
കേരള മുസ്‌ലികളെ ആധുനികീകരിക്കുന്നതിന് കൈത്തിരി തെളിച്ച പ്രസ്ഥാനങ്ങളിൽ മുൻനിരയിൽ ശൈഖി ഹമദാനി തങ്ങൾക്ക് സ്ഥാനമുണ്ട്. ആധ്യാത്മികവും ഭൗതികവുമായ വിദ്യാഭ്യാസരീതികളുടെ സമന്വയം അദ്ദേഹം മുന്നിൽ കണ്ടു. ഛിന്നഭിന്നമായി കലഹിച്ചുകൊണ്ടിരുന്ന സമുദായത്തെ ഏകോപിപ്പിക്കാനുള്ള വിവിധ പരിശ്രമങ്ങളിൽ മുഴുകി. വിദ്യാഭ്യാസ, രഷ്ട്രീയമേഖലകളിൽ സാമുദായികമുന്നേറ്റത്തിന് ശില പാകിയ ഹമദാനി തങ്ങളെ കുറിച്ച് ഗവേഷണാത്മകമായ പഠനം നടത്തുന്നവർക്ക് സഹായകമാണ് ഈ ഗ്രന്ഥം.
കേരള നിയമസഭാ സ്പീക്കറായിരുന്ന കെ.എം സീതിസാഹിബിന്റെ ലേഖനവും ഹമദാനി തങ്ങളുടെ ലേഖനം, പ്രഭാഷണങ്ങൾ എന്നിവയും ഈ ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട്.
176 പേജുകൾ
Reviews
There are no reviews yet.