മൗലികമായ മൂന്നു കാര്യങ്ങൾ (ഉസൂലുസ്സലാസ പരിഭാഷ)
₹70.00
Description
രചന: ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ്
ഉസൂലുസ്സലാസ എന്ന ശൈഖ് മുഹമ്മദ്ബ്നു അബ്ദിൽ വഹ്ഹാബ്(റഹി)യുടെ പ്രസിദ്ധ ഗ്രന്ഥം വക്കം പി. മുഹമ്മദ് മൈതീൻ പരിഭാഷപ്പെടുത്തി “മൗലികമായ മൂന്നു കാര്യങ്ങൾ’ എന്ന പേരിൽ 1948-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാലങ്ങളിൽ മലബാറിലും മറ്റും പണ്ഡിതന്മാരുണ്ടായിരുന്നു വെങ്കിലും മലയാള ഭാഷയിൽ മതസാഹിത്യങ്ങൾ രചിക്കുവാൻ കഴിവുള്ളവർ പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥത്തിന്റെ മലയാളത്തിലുള്ള പരിഭാഷ അന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടി
രുന്നു. വക്കം മൗലവിയുടെ നേതൃത്വത്തിൽ നടന്ന പരിഷ്കരണ പ്രവർത്തനങ്ങൾ മുഹമ്മദ് മൈതീനെപ്പോലെയുള്ളവർക്ക് പ്രചോദനം നൽകി. അക്കാലത്ത് അറബി മലയാളത്തിലായിരുന്നു മതസംബന്ധമായ മിക്ക രചനകളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. മലയാളത്തിലുള്ള ഇത്തരം ഗ്രന്ഥങ്ങൾ എന്നെപ്പോലെയുള്ളവർ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്.
ശൈഖിന്റെ ഈ ഗ്രന്ഥം പിൽക്കാലത്ത് കെ ഉമർ മൗലവിൽ പരിഭാഷപ്പെടുത്തി ‘ഇസ്ലാം മതത്തിന്റെ മൂലസിദ്ധാന്തങ്ങൾ’ എന്ന
പേരിൽ പ്രസിദ്ധീകരിച്ചു…
കരുവള്ളി മുഹമ്മദ് മൗലവി
Reviews
There are no reviews yet.