റസൂലിന്റെ നാട്ടിലൂടെ

240.00

Description

ഇസ്ഹാഖലി കല്ലിക്കണ്ടി

അല്ലാഹു സൃഷ്ടിച്ച ഭൂമിയിലെ ഏറ്റവും പവിത്രമായ സ്ഥലമായ മക്ക സന്ദർശിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ജീവിതാഭിലാഷമാണ്. സ്രഷ്ടാവും പ്രവാചകനും ഒരുപാട് പുകഴ്ത്തിയ സ്ഥലമാണ് മക്ക. ഇവിടെ നിന്ന് ചെയ്യുന്ന സുകൃതങ്ങൾക്ക് മറ്റു പ്രദേശങ്ങളിൽ വെച്ചു നടത്തുന്നതിന്റെ എത്രയോ ഇരട്ടിയാണ് പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. പ്രവാചകന്റെ ആഗമനത്തോടെ യസ് രിബ്, നബിﷺയോടുള്ള ആദരവിന്റെ കാരണത്താൽ മദീനതുർറസൂൽ (മദീന) ആയി മാറി. ഇസ്‌ലാമിക ലോകത്തിന്റെ തലസ്ഥാനമായിത്തീർന്നു മദീന.

റസൂലിന്റെ നാട്ടിലൂടെ എന്ന ഈ രചന യാത്രാവിവരണമാണെങ്കിലും മക്കയുടെ ചരിത്രവും ഹജ്ജ്, ഉംറ കർമരൂപവുമാണ് പ്രധാനമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്. തീർഥാടകർക്ക് ഒരു മാർഗരേഖ നൽകുക മാത്രമാണ് ഈ രചനയുടെ ഉദ്ദേശ്യം. ഹജ്ജ്-ഉംറ യാത്രകളിൽ ശ്രദ്ധിക്കേണ്ടതും, ചെയ്യേണ്ടതുമായ കാര്യങ്ങൾ തീർഥാടനാനുഭവങ്ങൾ വെച്ച് പ്രതിപാദിക്കുന്ന കൃതി.

194 പേജുകൾ

Reviews

There are no reviews yet.

Be the first to review “റസൂലിന്റെ നാട്ടിലൂടെ”

Your email address will not be published. Required fields are marked *