വിശുദ്ധ ഖുർആൻ സമ്പൂർണ്ണ പരിഭാഷ (അറബി മൂലം, അറബി ഉച്ചാരണം മലയാളത്തിൽ നൽകിക്കൊണ്ടുള്ള പാരായണസഹായി, പരിഭാഷ കുറിപ്പുകൾ എന്നിവ ഉൾപ്പെടെ)

900.00

Description

പരിഭാഷ: ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനി

കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂര്‍

മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശകമായി സ്രഷ്ടാവായ അല്ലാഹു അവതരിപ്പിച്ച വിശുദ്ധ വേദഗ്രന്ഥമാണ്‌ ഖുര്‍ആന്‍. അത്‌ പഠിക്കലും അതനുസരിച്ച്‌ ജീവിക്കലും ഓരോ മനുഷ്യരുടെയും കടമയാണ്‌. അതിനുതകുന്നതും, ഖുര്‍ആന്‍ പാരായണത്തോടൊപ്പം അതിന്റെ ആശയവും വായിച്ചുപോകാവുന്ന, ഒറ്റവാള്യത്തിലുള്ള ഈ തര്‍ജുമ സാധാരണക്കാര്‍ക്ക്‌ ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

മുസ്‌ലിം പണ്ഡിതന്മാര്‍ പൊതുവെ അംഗീകരിക്കുന്ന ആധികാരിക വ്യാഖ്യാന ഗ്രന്ഥങ്ങളെയാണ്‌ ഇതിന്റെ രചനയില്‍ അവലംബിച്ചിട്ടുള്ളത്‌ എന്നത്‌ ഇതിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു. വായനക്കാര്‍ക്ക്‌ ആശയം വ്യക്തമാക്കാന്‍ ആവശ്യമെന്ന്‌ തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ചുരുങ്ങിയ വിശദീകരണ കുറിപ്പുകളും നല്‍കിയിട്ടുണ്ട്‌.

സുഊദി ഗവണ്‍മെന്റ്‌ ലോക മലയാളകള്‍ക്കായി സൗജന്യമായി അച്ചടിച്ചു വിതരണം ചെയ്യുന്നതും ഈ പരിഭാഷയാണ്‌.

അറബി മൂലം, അറബി ഉച്ചാരണം മലയാളത്തിൽ നൽകിക്കൊണ്ടുള്ള പാരായണസഹായി, പരിഭാഷ കുറിപ്പുകൾ എന്നിവ ഉൾപ്പെടെ.

ഇന്ന്‌ മലയാളത്തില്‍ ലഭിക്കാവുന്നതില്‍ ഏറ്റവും ആധികാരികമായ പരിഭാഷ.

Reviews

There are no reviews yet.

Be the first to review “വിശുദ്ധ ഖുർആൻ സമ്പൂർണ്ണ പരിഭാഷ (അറബി മൂലം, അറബി ഉച്ചാരണം മലയാളത്തിൽ നൽകിക്കൊണ്ടുള്ള പാരായണസഹായി, പരിഭാഷ കുറിപ്പുകൾ എന്നിവ ഉൾപ്പെടെ)”

Your email address will not be published. Required fields are marked *