സത്യവിശ്വാസിയുടെ നോമ്പ്

480.00

Description

ഫള്ലുൽ ഹഖ് ഉമരി, ആമയൂർ

അല്ലാഹു മനുഷ്യന് നിശ്ചയിച്ചിട്ടുള്ള ആരാധനകളിൽ സുപ്രധാനമായ ഒന്നാണ് നോമ്പ്. പ്രഭാതോദയം മുതൽ സുര്യാസ്തമയം വരെ അന്നപാനീയങ്ങളും ലൈംഗിക വേഴ്ചയും നോമ്പിനെ ബാധിക്കുന്ന മറ്റു ചില കാര്യങ്ങളും ഒഴിവാക്കലാണ് നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിലേക്ക് സാമീപ്യം നേടുകയും സർഗ്ഗപ്രവേശനത്തിന് ആവശ്യമായ തഖ് വ നേടിയെടുക്കലുമാണ് നോമ്പിന്റെ ആത്യന്തികമായ ലക്ഷ്യം. അതോടൊപ്പം അല്ലാഹു നിഷിദ്ധമാക്കിയ എല്ലാ കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുവാനുള്ള ഒരു മാർഗ്ഗം കൂടിയാണ് നോമ്പ്. അനുവദിക്കപ്പെട്ട ചില കാര്യങ്ങളും നോമ്പിന്റെ സന്ദർഭത്തിൽ ഒരു വ്യക്തി ഒഴിവാക്കുന്നു എങ്കിൽ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കുന്നതിലേക്ക് അവന്റെ മനസ്സിന് ശക്തിപകരുകയും അങ്ങനെ അല്ലാഹുവിലേക്കുള്ള സാമീപ്യം കൂടുതൽ കൂടുതൽ കരസ്ഥമാക്കുകയും അതിലൂടെ അവൻ തഖ് വ നേടിയെടുക്കുകയും ചെയ്യുന്നു. തന്റെ കൂടെ ജീവിക്കുന്ന പാവപെട്ടവരായ ആളുകളുടെ പ്രയാസങ്ങളും പട്ടിണിയും കഷ്ടപ്പാടുകളും എന്തെന്ന് മനസ്സിലാക്കുവാനും അതിലൂടെ അത്തരം ആളുകളോട് സ്നേഹവും കാരുണ്യവും കാണിക്കാനും നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കുന്നു.

ഒട്ടനവധി ഗുണങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സുപ്രധാന ആരാധനയാണ് നോമ്പ് എന്നത്. മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും സംസ്കരിക്കുന്ന ഒരു ആരാധനയാണ് നോമ്പ്. ഏതൊരു ആരാധനയും നിർവഹിക്കുന്നതിന് മുമ്പ് അതിന്റെ കർമ്മ രൂപങ്ങളും അതിൽ പാലിക്കേണ്ട മര്യാദകളും ആ കർമത്തെ തകർത്തുകളയാൻ കാരണമാകുന്ന പ്രവർത്തനങ്ങളുമെല്ലാം കൃത്യമായി അറിയലും പഠിക്കലും ഒരു സത്യവിശ്വാസിക്ക് നിർബന്ധമായ കാര്യമാണ്. ഏതൊരു ആരാധനാ കർമ്മവും അല്ലാഹവിന്റെ പ്രവാചകൻറെ (സ്വ) മാതൃക അനുസരിച്ച് കൊണ്ട് നിർവഹിക്കപ്പെടുമ്പോൾ മാത്രമേ അതിന് പ്രതിഫലം ലഭിക്കുകയുള്ളൂ. അതുകൊണ്ടാണ് ആരാധനകളുയി ബന്ധപ്പെട്ട ഒട്ടനവധി കർമശാസ്ത്ര ഗ്രന്ഥങ്ങൾ പണ്ഡിതന്മാർ എഴുതിയിട്ടുള്ളത്.

നോമ്പിനെക്കുറിച്ച് വ്യത്യസ്ത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും വളരെ വിശദമായി നോമ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു അത്യുത്തമ ഗ്രന്ഥമാണ് ഡോക്ടർ സഈദുബ്നു അലിയ്യുബ്നു വഹഫുൽ ഖഹ്ത്വാനി രചിച്ചിട്ടുള്ള ‘അസ്സ്വിയാമു ഫിൽ ഇസ്‌ലാം ഫീ ളൗഇൽ കിതാബി വസ്സുന്നതി’ (ഇസ്‌ലാമിലെ നോമ്പ്, ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ) എന്ന ഗ്രന്ഥം. ആ ഗ്രന്ഥത്തെ അവലംബമാക്കിക്കൊണ്ടും അടിസ്ഥാനമാക്കിക്കൊണ്ടുമാണ് നിങ്ങളുടെ കൈകളിലുള്ള ഈ കൃതി.

വലിയ സൈസ്

396 പേജുകൾ

Reviews

There are no reviews yet.

Be the first to review “സത്യവിശ്വാസിയുടെ നോമ്പ്”

Your email address will not be published. Required fields are marked *