സനാഉല്ലാഹ് മക്തി തങ്ങൾ പ്രബോധകനും പരിഷ്കർത്താവും

100.00

Description

രചന: മുസ്തഫാ തൻവീർ
ബ്രിട്ടീഷ് കാലഘട്ടത്തിൽ മക്തി തങ്ങളിലൂടെ നിറവേറിയ സാമൂഹിക ദൗത്യങ്ങളാണ് ആഗോള, ദേശീയ പരിഷ്കരണ സംരംഭങ്ങളോട് കണിചേർന്നുകൊണ്ടുള്ള ആധുനിക കേരള മുസ്ലിം നവോത്ഥാനത്തിന് മണ്ണൊരുക്കിയത്. കൊളോണിയലിസം കടൽ കടത്തി കൊണ്ടുവന്ന മിഷനറിപ്പടയാട് വൈജ്ഞാനികപ്പോരാട്ടത്തിൽ ഏർപെടുകയും അമുസ്‌ലിംകൾക്കിടയിലെ ഇസ്‌ലാമിക പ്രബോധനപരിശ്രമങ്ങളുടെ കാലോചിത രീതികളിലേക്ക് മലയാളി മുസ്‌ലിംകളെ ഉണർത്തുകയും ചെയ്ത മക്തി തങ്ങൾ മാനക മലയാള ലിപിയോടും ആധുനിക വിദ്യാഭ്യാസത്തോടും മുഖം തിരിച്ച പൊന്നാനിപ്പള്ളിയുടെ സൂഫീയാഥാസ്ഥിതികത്വത്തെ നിശിത വിചാരണക്ക് വിധേയമാക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പൗരോഹിത്യത്തിനുമെതിരിൽ അദ്ദേഹം സൃഷ്ടിച്ച നവീനാവബോധമാണ് ഇന്ന് കേരളക്കരയില്‍ കാണുന്ന വെളിത്തിന്റെ ഹേതു. മലയാള സാഹിത്യത്തിന്റെയും പൊതുമണ്ഡലത്തിന്റെയും വളർച്ചയിൽ മക്തി തങ്ങൾക്കുള്ള പങ്ക് അക്കാദമികമായ വിശദവിശകലനം അർഹിക്കുന്നതാണ്. മക്തി തങ്ങളുടെ ജീവിതവും കാലവും സമഗ്രമായി പരിശോധിക്കുന്ന പഠനം

Reviews

There are no reviews yet.

Be the first to review “സനാഉല്ലാഹ് മക്തി തങ്ങൾ പ്രബോധകനും പരിഷ്കർത്താവും”

Your email address will not be published. Required fields are marked *