വാഗൺ ട്രാജഡി സ്മരണിക

220.00

Description

ക്രോഡീകരണം: അബ്ദു ചെറുവാടി

‘ഏഴു മണിയോടെ മദ്രാസ് സൗത്ത് മറാട്ടാ കമ്പനിക്കാരുടെ എം.എസ്.എം. എല്‍.വി. 1711 എന്ന് മുദ്രണം ചെയ്ത മരണ വാഗണ്‍ തിങ്ങിനിരങ്ങി സ്റ്റേഷനില്‍ വന്നുനിന്നു.
വാതില്‍ തുറന്നുപിടിച്ച് ആളുകളെ കുത്തിനിറയ്ക്കാന്‍ തുടങ്ങി. അകത്തു കടന്നവരുടെ കാലുകള്‍ നിലത്തമര്‍ന്നില്ല. ഒറ്റക്കാലില്‍, മേല്‍ക്കുമേല്‍, നിലംതൊടാതെ ആ ഹതഭാഗ്യരുടെ യാത്ര ആരംഭിച്ചു. ദാഹം സഹിക്കുന്നില്ല, ശ്വാസം കിട്ടുന്നില്ല. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുപറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു….’

ഇരമ്പിപ്പായുന്ന ഇരുമ്പുചക്രങ്ങള്‍ക്ക് മറച്ചുപിടിക്കാനാകാത്തവിധം തീവ്രതതിങ്ങിയ, ശബ്ദം പൊങ്ങാത്ത ഭീകരനിമിഷങ്ങളുടെ ഇന്നും നിലയ്ക്കാത്ത അലയൊലികളാണ് ആ ദുരന്ത വാഗണില നിന്നുയര്‍ന്നത്. കേരളത്തിലെ പ്രഗത്ഭ ചരിത്രകാരന്മാരുടെയും നിരീക്ഷകരുടെയും കണ്ണുകളിലൂടെ വാഗണ്‍ ട്രാജഡിയെ വായിക്കുകയാണീ പുസ്തകം.

406 പേജുകൾ

Reviews

There are no reviews yet.

Be the first to review “വാഗൺ ട്രാജഡി സ്മരണിക”

Your email address will not be published. Required fields are marked *