ഫാറൂഖ് ഉമർ

599.00

Description

രചന: ശൈഖ് മുഹമ്മദ് കാരക്കുന്ന്

മനുഷ്യരാശിയുടെ ചരിത്രത്തില്‍ വ്യക്തിത്വത്തിന്റെ ധവള പ്രകാശംകൊണ്ട് ആരെയും വിസ്മയിപ്പിക്കുന്നു ഖലീഫാ ഉമര്‍. അതിശയകരമായ മനഃപരിവര്‍ത്തനത്തിന്റെ കഥയാണ് ഉമറിന്റേത്. പ്രവാചകനെ കൊലപ്പെടുത്താന്‍ മനശ്ചാഞ്ചല്യമില്ലാതെ ഇറങ്ങിത്തിരിച്ച ജാഹിലിയ്യാ കാലത്തെ ആ അറബി മുഷ്‌കന്‍ പിന്നീട് ഏതൊരു റൊമാന്റിക് ഭാവനക്കും സങ്കല്‍പിക്കാന്‍ പറ്റാത്ത സല്‍ഭരണത്തിന്റെ പ്രതീകമാവുന്നു. ഏവരും ഉറങ്ങിക്കിടക്കുമ്പോള്‍ തന്റെ പ്രജകള്‍ ദുഃഖിക്കുന്നുണ്ടോ എന്നാലോചിച്ചു ഖിന്നനായി അലഞ്ഞു തിരിഞ്ഞ
മഹാനായ ആ ഖലീഫയുടെ കഥ, അതിന്റെ എല്ലാ സുഗന്ധവും വഹിച്ച് ഇതള്‍വിരിയുകയാണ് ഈ ജീവചരിത്ര കൃതിയില്‍. ഉമറിന്റെ ജീവിതംപോലെ നാടകീയവും ചടുലവുമായ രചനാശൈലി.

Reviews

There are no reviews yet.

Be the first to review “ഫാറൂഖ് ഉമർ”

Your email address will not be published. Required fields are marked *