പരിശുദ്ധ റമദാനിൽ നബിﷺയോടൊപ്പം
₹80.00
Description
സഈദ് ബിൻ അബ്ദിസ്സലാം
നോമ്പ് എന്ന മഹത്തായ ഇബാദത്ത് തഖ് വ പാലിച്ച് ജീവിക്കുന്ന വരുടെ കടിഞ്ഞാണാകുന്നു. സ്വന്തം ശരീരത്തിന്റെ ഇച്ഛകളോട് യുദ്ധം ചെയ്യുന്നവരുടെ പരിചയാകുന്നു. പുണ്യവാൻമാരുടെയും, അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നവരുടെയും പൂന്തോട്ടമാകുന്നു. മുഴുവൻ കർമ്മങ്ങളുടെയും ഇടയിൽ അല്ലാഹു പ്രത്യേകം ‘എനിക്കുള്ളതാണ്’ എന്ന് എടുത്ത് പറഞ്ഞതാകുന്നു.
ഒരു നോമ്പുകാരൻ അവന്റെ ഭക്ഷണ പാനീയങ്ങളും, ശരീരത്തിന്റെ ആഗ്രഹങ്ങളും, തന്റെ സ്വന്തത്തിന്റെ ഇഷ്ടങ്ങളും, ആസ്വാദന ങ്ങളും ഉപേക്ഷിക്കുന്നത് യഥാർത്ഥത്തിൽ തന്റെ റബ്ബിന്റെ സ്നേഹവും, തൃപ്തിയും നേടിയെടുക്കാൻ വേണ്ടി മാത്രമാണ്.
നോമ്പ് ഒരടിമക്കും അവന്റെ റബ്ബിനുമിടയിൽ ഒരാൾക്കും എത്തിനോക്കാൻ സാധിക്കാത്ത രഹസ്യമാണ്! അവൻ നോമ്പ് മുറിക്കുന്ന ബാഹ്യമായ കാര്യങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു എന്ന് മാത്രമേ പടപ്പുകൾക്ക് അറിയാൻ സാധിക്കുകയുള്ളൂ. എന്നാൽ അവന്റെ ഭക്ഷണ പാനീയങ്ങളും, ശരീരത്തിന്റെ ആഗ്രഹങ്ങളും, ഉപേക്ഷിച്ചിരിക്കുന്നത് അവന്റെ ആരാധ്യനായ അല്ലാഹുവിന് വേണ്ടി മാത്രമാണ് എന്ന കാര്യം ഒരു പടപ്പിനും ചൂഴ്ന്നറിയാൻ സാധിക്കാത്ത കാ ര്യമാണ്. അതാണ് നോമ്പിന്റെ യാഥാർത്ഥ്യവും!!
Reviews
There are no reviews yet.