Be a part of Sadaqah Jariyah

ഞങ്ങള്‍ ആരാണ്?

                  അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇസ്ലാമിക ദഅ് വത്ത് മുഖ്യ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അഹ്ലുസ്സുന്ന ബുക്സ്. ധാരാളം ആളുകള്‍ക്ക് ഇസ്ലാമിന്റെ ശരിയായ അറിവ് എത്തിക്കാന്‍ അല്ലാഹുവിന്റെ തൗഫീകിനാല്‍ അഹ്ലുസ്സുന്ന എന്ന കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. തുടര്‍ന്നും അങ്ങനെയാകന്‍ അല്ലാഹു തൗഫീക് നല്‍കട്ടെ. ആമീൻ!

പുസ്തകത്തിന് പകരം സ്മാർട്ട് ഫോൺ അറിവിന്റെ വാതായനങ്ങളായ ഈ പുതുതലമുറയിലും അഹ്ലുസ്സുന്നയുടെ പരിശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുസ്ലിം സമൂഹത്തിന്റെ ഡിജിറ്റല്‍ ആവശ്യങ്ങള്‍ സാധൂകരിക്കാനായി Ahlussunna Apps എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപം കൊണ്ടിരിക്കുകയാണ്.

ഉമ്മത്തിനെ സേവിക്കാൻ ഞങ്ങളെ സഹായിക്കൂ

                  അഹ്ലുസ്സുന്ന വൽ ജമാഅയുടെ തത്ത്വങ്ങൾക്ക് അടിസ്ഥാനമായി പ്രയോജനപ്രദമായ ഇസ്ലാമിക ആപ്പുകൾ പ്രധാനം ചെയ്യുക എന്നതാണ് Ahlussunnah Apps ലക്ഷ്യമിടുന്നത്. അള്ളാഹു സുബ്ഹാനഹുവ തആലയിൽ നിന്ന് മാത്രം പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് മുസ്ലിങ്ങൾക്ക് സൗജന്യമായി നമ്മുടെ എല്ലാ സേവനങ്ങളും ലഭിക്കുന്നതാണ്.

                  മുസ്‌ലീങ്ങൾ ദിനംപ്രതി പുതിയ വെല്ലുവിളികൾ നേരിടേണ്ടിവരികയാണ്, ആധുനിക സാങ്കേതിക വിദ്യയിലൂടെ ഇസ്‌ലാമിക ദഅ്‌വ ജനങ്ങളിലേക്ക് എത്തിക്കാൻ നമ്മുടെ കഴിവിന്‍റെ പരമാവധി പരിശ്രമിക്കേണ്ടതുണ്ട്. 2021-ൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ ഞങ്ങളുടെ ആദ്യത്തെ ആപ്പ് ‘Awraad – Sahih Dua Adkaar Malayalam’ പുറത്തിറക്കി, അതിന് മികച്ച പ്രതികരണം ലഭിച്ചു. ഇപ്പോൾ, ഞങ്ങളുടെ ആപ്പ് പതിനായിരത്തിലധികം ആളുകളിലേക്ക് എത്തിയിരിക്കുന്നു, അൽഹംദുലില്ലാഹ്.

                  തുടര്‍ന്നുള്ള കലഘട്ടങ്ങളില്‍, പ്രസക്തവും വിശദവുമായ അറിവോടെ, ഉമ്മത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി പിന്തുണയ്‌ക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ, ഞങ്ങൾക്ക് നിങ്ങളുടെ സഹായം കൂടി ആവശ്യമാണ്.

നിങ്ങളുടെ സ്വദഖകൾ എങ്ങനെ സഹായിക്കുന്നു?

                  മുസ്‌ലിം സമുദായത്തിന്റെ വർദ്ധിച്ചുവരുന്ന ഡിജിറ്റല്‍ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങളുടെ കഴിവ് വിപുലീകരിക്കാനും ഞങ്ങളുടെ പ്രോജക്റ്റ് അർത്ഥവത്തായ രീതിയിൽ വ്യാപിപ്പിക്കുവാനും നിങ്ങളുടെ സ്വദഖകൾ ഞങ്ങളെ പ്രാപ്തരാക്കും.

  • ഞങ്ങളുടെ ആപ്പുകള്‍ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്
  • നടന്നുകൊണ്ടിരിക്കുന്ന പ്രോജക്റ്റ് മെയിൻ്റനൻസിനും മറ്റും
  • ടെക്നിക്കൽ ഇൻഫ്രാസ്ട്രക്ചർ & ഹോസ്റ്റിംഗിനും
  • പുതിയ വെബ്സൈറ്റിനും മൊബൈൽ ആപ്പിനും വേണ്ട രൂപകൽപ്പനക്കും നിർമാണത്തിനും മറ്റും
  • നടന്നുകൊണ്ടിരിക്കുന്ന സാങ്കേതിക ഉപഭോക്തൃ അനുഭവ ഗവേഷണത്തിന്
  • ഭാവി പദ്ധതികളുടെ ചെലവുകൾ വഹിക്കാൻ സഹായിക്കുന്നു