അറബിക് സ്പീക്കിംഗ് കോഴ്സ്
₹250.00
Description
രചന: ഡോ.കെ. വി. വീരാൻ മുഹ് യിദ്ദീൻ
അറബിഭാഷ ഒട്ടും അറിയാത്തവരെ അക്ഷരം തൊട്ടു പഠിപ്പിച്ച് നിഷ്പ്രയാസം ആശയവിനിമയത്തിന് കഴിയുന്നവരാക്കുന്ന ഗ്രന്ഥം.
വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അറബികളുമായി ബന്ധപ്പെടേണ്ടിവരുന്നവർക്കുമെല്ലാം പ്രയോജനപ്രദം.
ആധുനിക അഭ്യസന രീതിയിൽ മൂന്നുഭാഗമായാണ് ഗ്രന്ഥത്തിന്റെ സംവിധാനം.
ഒന്നാം ഭാഗത്തിൽ അക്ഷരങ്ങൾ, അവയുടെ എഴുത്ത്, വായന, ശബ്ദം എന്നിവ വിശദമായും ലളിതമായും പഠിപ്പിക്കുന്നു.
രണ്ടാംഭാഗത്തിൽ വ്യാകരണ നിയമങ്ങൾ പാലിച്ചുകൊണ്ട് ആധുനിക പദാവലികൾ ഉപയോഗിക്കാൻ ശീലിപ്പിക്കുന്നു.
അറബികളുമായി സംസാരിക്കാൻ പഠിപ്പിക്കുകയാണ് മൂന്നാം ഭാഗത്തിൽ.
വിവിധ അറബുനാടുകളിലെ സംസാര ഭാഷകളിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കി അതാതു നാട്ടുകാരോടിടപെടാൻ പരിശീലിപ്പിക്കുന്നത് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.
Reviews
There are no reviews yet.