അല്ലാഹുവിൻ്റെ ഔലിയാക്കൾ

170.00

Description

കെ കുഞ്ഞീതു മദനി

മുസ്‌ലിം ജനസാമാന്യത്തെ മാത്രമല്ല, അല്പസ്വല്പം മതപരിജ്ഞാനമുള്ളവരെപ്പോലും ആശയക്കുഴപ്പത്തിൽ അകപ്പെടുത്തിയ വിഷയങ്ങളിൽ അത്യന്തം ഗൗരവമുള്ള ഒന്നാണ് വിലായത്തിന്റെയും കറാമത്തിന്റെയും പ്രശ്നം. വീരാരാധനയുടെ വിവിധ ചാലുകളിലേക്ക് മനുഷ്യരെ തിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാ ശക്തികളും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അമാനുഷിക സിദ്ധികൾ കൊണ്ട് അമ്മാ നമാടുന്ന സിദ്ധന്മാരടെയും പുണ്യവാളന്മാരുടെയും കേന്ദ്രമാ ക്കിക്കൊണ്ടാണ് എക്കാലത്തും പ്രവർത്തിച്ചുപോന്നിട്ടുള്ളത്. യഥാർഥ ദൈവിക മതം തന്നെയും ഈ പുണ്യതീർഥങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കടംകഥയാണ് എന്ന് തോന്നിക്കുന്ന വിധത്തിലാണ് പ്രവാചകന്മാരുടെ യഥാർഥ അധ്യാപനങ്ങൾ വിസ്മരിച്ച് അനുയായികൾ പ്രവർത്തിച്ചും പ്രവർത്തിച്ചും പോരുന്നത്.

മനുഷ്യന്റെ വൻ ശത്രുവായ പിശാച് മുഹമ്മദ് നബിﷺ യുടെ ഉമ്മത്തിനെ പിഴപ്പിക്കുവാൻ വേണ്ടി ആവിഷ്ക്കരിച്ച വിലായത്തും കറാമത്തും സംബന്ധിച്ച് തലതിരിഞ്ഞ സിദ്ധാന്തം ഒരു സമഗ്ര പരിശോധനക്ക് വിധേയമാക്കപ്പെടുകയാണ് ഈ ഗ്രന്ഥത്തിൽ.

166 പേജുകൾ

Reviews

There are no reviews yet.

Be the first to review “അല്ലാഹുവിൻ്റെ ഔലിയാക്കൾ”

Your email address will not be published. Required fields are marked *