ഇബ്നു ഖൽദൂനിന്റെ മുഖദ്ദിമ
₹1,250.00
Description
ഇബ്നു ഖൽദൂൻ
‘ഏതൊരു നാട്ടിലും ഏത് കാലത്തും ഏതൊരു എഴുത്തുകാരനും രചിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹത്തായ ഗ്രന്ഥമാണിത് എന്ന കാര്യത്തില്‍ സന്ദേഹമേയില്ല’ എന്ന് വിഖ്യാത എഴുത്തുകാരനായ പ്രഫസര്‍ ആര്‍നോര്‍ഡ് ടോയന്‍ബി ഏതൊരു ഗ്രന്ഥത്തെക്കുറിച്ച് പ്രസ്താവിച്ചുവോ ആ ഗ്രന്ഥമാണിത്. ഇത് ഒരു ചരിത്രഗ്രന്ഥമാണ്. ഒരു ചരിത്രഗ്രന്ഥത്തില്‍ മറ്റെന്തെങ്കിലും വിജ്ഞാനീയം അന്വേഷിക്കുന്നതിലര്‍ത്ഥമില്ല. ചരിത്രവിജ്ഞാനീയത്തില്‍ താല്‍പര്യമുള്ളവര്‍ക്കേ ഈ ഗ്രന്ഥത്തില്‍ താല്‍പര്യമുണ്ടാകൂ. പക്ഷേ, ഇതിലടങ്ങിയ വിജ്ഞാനം ആരെയും ആകര്‍ഷിക്കും. മനുഷ്യ സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യഘടനയില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ മാതൃക കണ്ടുപിടിക്കുവാന്‍ ഒരു ചരിത്രകാരന്‍ നടത്തുന്ന ഏറ്റവും പ്രഥമമായ പ്രയത്‌നം ആണിത്. ക്രിസ്തുവര്‍ഷം 1406 ല്‍ (ഹിജ്‌റ 808 ല്‍) ഇബ്‌നുഖല്‍ദൂന്‍ നിര്യാതനായി. അതിന്ന് മുമ്പുള്ള ചരിത്രമേ ഇതില്‍ ലഭ്യമാവൂ. ഏതെല്ലാം ജനവിഭാഗത്തിന്റെ ചരിത്രമാണ് താന്‍ കൈകാര്യം ചെയ്യുന്നത് എന്ന് ആമുഖത്തില്‍ അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗ്രന്ഥം പാരായണമാരംഭിക്കും മുമ്പേ തന്നെ കൃതിയുടെ ആരംഭത്തില്‍ കൊടുത്ത വിശദമായ ‘ഉളളടക്കം’ സശ്രദ്ധം വായിച്ചാല്‍ ‘മുഖദ്ദിമ’യുടെ പ്രതിപാദ്യവിഷയങ്ങളെക്കുറിച്ച് നല്ല വെളിച്ചം ലഭിക്കും’.
848 പേജുകൾ
വിവർത്തനം: പ്രൊഫ. കെ പി കമാലുദ്ദീൻ
Reviews
There are no reviews yet.