ഖുർആനിലെ പ്രപഞ്ച വിസ്മയങ്ങൾ

₹120.00

Description

ഡോ. ടി. കെ യൂസുഫ്

മനുഷ്യൻ്റെ ചിന്തയെയും ബുദ്ധിയെയും പ്രപഞ്ചത്തിലെ വിസ്മയങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും, അതിലൂടെ സ്രഷ്ടാവിന്റെ മഹത്വവും ഏകത്വവും തിരിച്ചറിയാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വിശുദ്ധ ഗ്രന്ഥമാണ് വിശുദ്ധ ക്യുർആൻ. വിശാലമായ ഈ പ്രപഞ്ചത്തിലെ ഓരോ ചലനവും സംവിധാനവും അന്യൂനമായ വ്യവസ്ഥിതിയോടെയാണ് നിലകൊള്ളുന്നത്. ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറ്റത്തിലും ബുദ്ധിയുള്ളവർക്ക് വലിയ ദൃഷ്ടാന്തങ്ങളുണ്ടെന്ന് ക്യുർആൻ ഉണർത്തുന്നുണ്ട്.

ക്യുർആൻ അനാവരണം ചെയ്യുന്ന വിസ്‌മയകരമായ പ്രപഞ്ച സത്യ ങ്ങളിലേക്കാണ് ഈ ഗ്രന്ഥം വായനക്കാരെ കൊണ്ടുപോകുന്നത്. ആധു നിക ശാസ്ത്രം പിൽക്കാലത്ത് കണ്ടെത്തിയ പല യാഥാർത്ഥ്യങ്ങളിലേക്കും നൂറ്റാണ്ടുകൾക്ക് മുമ്പേ വിരൽചൂണ്ടിയ ക്യുർആനിക സൂക്തങ്ങൾ ഈ കൃതിയിൽ സമഗ്രമായി അപഗ്രഥിക്കപ്പെടുന്നു.

ഗ്രന്ഥകാരൻ ഗവേഷണാത്മകമായ പഠനങ്ങളായതിനാൽ അഭി പ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചിന്തോദ്ദീപകമായ വായനാനുഭവം നൽകുന്ന ഈ ഗ്രന്ഥം സഹ്യദയരായ വായനക്കാർക്ക് മുന്നിൽ സമർപ്പിക്കുന്നു.

54 പേജുകൾ

Reviews

There are no reviews yet.

Be the first to review “ഖുർആനിലെ പ്രപഞ്ച വിസ്മയങ്ങൾ”

Your email address will not be published. Required fields are marked *