തഖ്‌വയുടെ വെളിച്ചവും തിന്മയുടെ ഇരുട്ടുകളും

200.00

Description

ഫള്ലുൽ ഹഖ് ഉമരി, ആമയൂർ

എണ്ണി ക്ലിപ്‌തപ്പെടുത്താൻ കഴിയാത്ത അത്രയും ഗുണങ്ങൾ തഖ്‌വകൊണ്ട് ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അല്ലാഹുവിൻ്റെ തൃപ്ത‌ി ലഭിക്കുന്നത് തഖ്‌വയിലൂടെയാണ്. പാപങ്ങൾ പൊറുക്കപ്പെടുന്നതും പ്രതിഫലം ധാരാളമായി ലഭിക്കുന്നതും തഖ്‌വ കൊണ്ടാണ്. തഖ്‌വയുള്ള ആളുകളെയാണ് അല്ലാഹു സഹായിക്കുക. കർമ്മങ്ങൾ സ്വീകരിക്കപ്പെടണമെങ്കിൽ തഖ്‌വ അനിവാര്യമാണ്. തഖ്‌വയുള്ളവനോട് അല്ലാഹു ഇഹലോകത്തും പരലോകത്തും കരുണ കാണിക്കും. ഉപജീവനം വിശാലമാകും. നിർഭയത്വവും സമാധാനവും ഹ്യദയവിശാലതയും ലഭിക്കുന്നത് തഖ്‌വയുള്ള ആളുകൾക്കാണ്. അല്ലാഹുവിൻ്റെ അടുക്കൽ ഏറ്റവും കൂടുതൽ ആദരണീയൻ തഖ്‌വയുള്ളവനാണ് എന്ന് തുടങ്ങി ഒട്ടനവധി ഗുണങ്ങൾ തഖ്‌വ കൊണ്ട് ഉണ്ട്. ഇത്തരം കാര്യങ്ങളെല്ലാം തഖ്‌വയുടെ പ്രാധാന്യത്തെ അറിയിക്കുന്നു.

തഖ്‌വ മനുഷ്യ ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ഉണ്ടാക്കുന്നുണ്ട്. മനുഷ്യനെ ഏറ്റവും നല്ല സ്വഭാവത്തിൻ്റെയും സംസ്‌കാരത്തിന്റെയും ഉടമയാക്കി മാറ്റുന്നത് തഖ്‌വയാണ്. തഖ്‌വ നേടിക്കഴിഞ്ഞാൽ മനുഷ്യൻ ഇഹ്സാനോട് കൂടി കാര്യങ്ങൾ ചെയ്യും. അല്ലാഹു എന്നെ കാണുന്നുണ്ട് എന്ന ബോധത്തോടു കൂടി പ്രവർത്തനങ്ങൾ ചെയ്യുന്നതിനാണ് ഇഹ്‌സാനോട് കൂടി ചെയ്യുക എന്നു പറയുന്നത്.

204 പേജുകൾ

Reviews

There are no reviews yet.

Be the first to review “തഖ്‌വയുടെ വെളിച്ചവും തിന്മയുടെ ഇരുട്ടുകളും”

Your email address will not be published. Required fields are marked *