ദാമ്പത്യ വസന്തം (സന്തുഷ്ട ദാമ്പത്യത്തിന് നബിചര്യയിൽ നിന്ന് 66 അടിസ്ഥാന പാഠങ്ങൾ)
₹340.00
Description
ശൈഖ് സ്വാലിഹ് അബ്ദുൽ കരീം അൽ ബലൂഷി
വിവാഹം എന്നത് അതിശക്തമായൊരു ഉടമ്പടിയാണ്; വിശുദ്ധ ഖുർആനിലൂടെ അല്ലാഹു അതിനെ വിശേഷിപ്പിച്ചതും അപ്രകാരം തന്നെയാണ്. ആധുനികതയുടെ ആധിക്യത്തിലും വികലമായ കാ ഴ്ചപ്പാടുകളിലും പെട്ട് ദാമ്പത്യ ബന്ധങ്ങൾ ഉലയുന്ന ഈ കാലഘട്ട ത്തിൽ, കുടുംബങ്ങളിൽ ശാന്തിയുടെ സുഗന്ധം പകരുകയാണ് ഈ കൃതി. അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള തെറ്റിദ്ധാരണ കളും, സ്ത്രീസ്വാതന്ത്ര്യത്തിൻ്റെ മറവിൽ കപട പുരോഗമനവാദികൾ പടച്ചുവിടുന്ന വികലമായ ചിന്താഗതികളും പവിത്രമായ കുടുംബജീ വിതത്തിന്റെ മാധുര്യം കവർന്നെടുക്കുമ്പോൾ, തിരുനബിയുടെ പാവനമായ ജീവിതചര്യകളിലേക്ക് മടങ്ങുക എന്നതാണ് ഏക പരി ഹാരവും ഉദാത്തമായ വഴികാട്ടിയും. ആ പാവന ജീവിതത്തിൽ നിന്നും ചികഞ്ഞെടുത്ത 66 സുവർണ്ണ പാഠങ്ങൾ കോർത്തിണക്കിയ ഈ കൃതി, ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളുടെ മഞ്ഞുരുകാനും കു ടുംബങ്ങളിൽ സ്നേഹസമാധാനങ്ങളുടെ വസന്തം വിരിയിക്കാനുമു ള്ള ഒരു ആത്മീയ ഔഷധമാണ്. പ്രവാചക ജീവിതത്തിൻ സുഗന്ധം പടരുന്ന ഈ താളുകൾ, ദാമ്പത്യത്തിൽ ആനന്ദത്തിൻ്റെ വസന്തം വി രിയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ദമ്പതികൾക്കും ജീവിതയാത്ര യിൽ എന്നും കൂടെക്കരുതാവുന്ന അമൂല്യമായൊരു വഴികാട്ടിയാണ്.
വിവർത്തനം: നിയാസുദ്ധീൻ ബിൻ മഹദുൻ
318 പേജുകൾ







Reviews
There are no reviews yet.