യുദ്ധവും സമാധാനവും സലഫി വീക്ഷണത്തില്‍
₹120.00
Description
രചന: ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യഃ(റഹി)
ഇബ്നു ഖയ്യിം പറയുന്നു: `മതത്തില്‍ ബലാല്‍ക്കാരമില്ല; സന്മാര്ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു…` (2:256) എന്ന അല്ലാഹുവിന്റെ കല്പനയെ പ്രവാചകന് ശിരസാവഹിച്ചു. മതത്തിന്റെ കാര്യത്തില്‍ ആരെയും ഒരിക്കലും അദ്ദേഹം നിര്‍ബന്ധം ചെലുത്തിയില്ല. തന്നോട് യുദ്ധം ചെയ്തവരോട് മാത്രമേ അദ്ദേഹം യുദ്ധം ചെയ്തുള്ളു. ആരൊക്കെ അദ്ദേഹത്തോട് സമാധാ നസന്ധിയിലോ ഉടമ്പടിയിലോ വര്‍ത്തിക്കാന്‍ താല്പര്യം കാണിച്ചുവോ അവരോട് അദ്ദേഹം യുദ്ധം ചെയ്തില്ല. അവരെ തന്റെ മതത്തിലേക്ക് നിര്‍ബന്ധപൂര്‍വം പ്രവേശിപ്പിക്കുവാന്‍ ശ്രമിച്ചതുമില്ല. സത്യനിഷേധികള്‍ തന്നെയാണ് ഉഹ്ദിലും ഖന്ദക്കിലും ബദറിലും അദ്ദേഹത്തോട് യുദ്ധം ചെയ്യാന്‍ പുറപ്പെട്ടത്. അവര്‍ യുദ്ധം ചെയ്യാതെ മടങ്ങിപോയിരുന്നെങ്കില് അവരുമായി അദ്ദേഹം യുദ്ധം ചെയ്യുമായിരുന്നില്ല. ചുരുക്കത്തില്‍ പ്രവാചകന്(സ) ആരെയും തന്റെ മതത്തിലേക്ക് നിര്‍ബന്ധിച്ച് പരിവര്‍ത്തിപ്പിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. മറിച്ച് ജനങ്ങളാണ് തങ്ങളുടെ തെരഞ്ഞെടുപ്പാലോ അനുസരണപൂര്‍വമോ ഇസ്ലാം ആശ്ലേഷിച്ചത്.` (ഹിദായത്തുല്‍ ഹയാറാ 1/12)
വിവ: ഡോ. മിഷാല്‍ സലീം







Reviews
There are no reviews yet.