Sale!

വഹാബി നവോത്ഥാനം: വിമർശകരും വസ്തുതകളും

980.00

Description

ഇ. യൂസുഫ് സാഹിബ് നദ്‌വി

മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമാണ് ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്. വഴികേടിന്റെ പടുകുഴിയിൽ വീണുകിടന്നിരുന്ന ജനതയെ ശുദ്ധമായ തൗഹീദിന്റെ പാതയിലേക്ക് നയിച്ചതിൽ അദ്ദേഹത്തിന് അനൽപമായ പങ്കുണ്ട്. തന്റെ പ്രബോധന പ്രവർത്തനങ്ങൾക്കിടയിൽ നിരവധി എതിർപ്പുകൾ അദ്ദേഹം അഭിമുഖീകരിച്ചു. ദുരാരോപണങ്ങളുടെ എല്ലാ രീതികളും ശത്രുക്കൾ അദ്ദേഹത്തിനെതിരെ പയറ്റി. കളവുകൾ കുത്തിനിറച്ച നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. പക്ഷെ തൗഹീദിന്റെ കൊടിവാഹ കനെ തളർത്താൻ അതൊന്നും മതിയായിരുന്നില്ല.

ശൈഖിന്റെ ദഅ് വത്തിനെ സംശയത്തോടെയും വിമർശനത്തോടെയും നോക്കിക്കണ്ടവർക്കെല്ലാം ഇതിൽ പ്രാമാണികമായ മറുപടിയുണ്ട്. ശീഈ, സൂഫി, ഇഖ് വാനി കൂട്ടുകെട്ട് ഈ മഹാനായ മനു ഷ്യനോട് ചെയ്തത് വായിക്കുമ്പോൾ ശരിക്കും നമ്മൾ അത്ഭുതപ്പെടും.

എഴുത്തുകാരനും ഗവേഷകനുമായ യൂസുഫ് സാഹിബ് നദ്‌വിയാണ് ഇത് തയ്യാറാക്കിയത്. ഡോ. ടി.ജമാൽ മുഹമ്മദ്, ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി എന്നിവരുടെ അവതാരികകൾ ഈ ഗ്രന്ഥത്തിന്റെ മാറ്റ് കൂട്ടുന്നു.

ശൈഖിന്റെ ചരിത്രം സത്യസന്ധമായി പഠിക്കണം എന്നാഗ്രഹിക്കുന്നവർക്കെല്ലാം ഈ ഗ്രന്ഥം ഒരു മുതൽ കൂട്ടാണെന്നതിൽ സംശയമില്ല.

ഒന്നാം ഭാഗം. പേജ്: 234

രണ്ടാം ഭാഗം. പേജ്: 306

മൂന്നാം ഭാഗം. പേജ്: 344

Reviews

There are no reviews yet.

Be the first to review “വഹാബി നവോത്ഥാനം: വിമർശകരും വസ്തുതകളും”

Your email address will not be published. Required fields are marked *