സെക്സ് ക്രൂസേഡ്: സഭയാണ് പ്രതിക്കൂട്ടിൽ
₹80.00
Description
Dr. മിഷിൽ സലീം
മനുഷ്യ ജീവിതത്തിൻ്റെ അവിഭാജ്യ പ്രകൃതിയായ ലൈംഗികതയെ, പരിവർജ്ജ്യമായ ഒരു ദേഹേച്ഛയായി കേവല വൽക്കരിച്ചതിൻ്റെ തിക്തഫലമാണ് ക്രിസ്‌ത്യൻ പുരോഹിത സ മൂഹത്തിലെ ലൈംഗിക അസന്തുലിതാവസ്ഥയും അരാജകത്വ വും. ബ്രഹ്മചര്യത്തെ പരിശുദ്ധിയായും ലൈംഗികതയെ വൃത്തി കേടായും തെറ്റിദ്ധരിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അവ ന്റെ യുക്തിദൗർബല്യം മാത്രമാണ്. ബ്രഹ്മചര്യം പ്രകൃതിവിരു ദ്ധവും അപ്രായോഗികവുമാണ് എന്നതിന് ഏറ്റവും നല്ല ഉദാഹ രണമാണ് വൈദിക സമൂഹത്തിൻ്റെ ചരിത്രത്തിലെയും വർത്ത മാനത്തിലെയും ലൈംഗിക അരാജകത്വവും അപകീർത്തിയും. മതം തങ്ങളിൽ അടിച്ചേൽപ്പിച്ച ഈ പ്രകൃതി വിരുദ്ധമായ നി യമം പ്രയോഗവൽക്കരിക്കാനൊ പ്രത്യക്ഷമായി ത്യജിക്കുവാ നോ കഴിയാത്ത ഒരു സമൂഹത്തിൽ ശക്തമായ ലൈംഗിക അടി യൊഴുക്ക് സംജാതമാകുക സ്വാഭാവികമാണ്. ഈ അപ്രായോ ഗികമായ ‘മതവിധി’യുടെ യഥാർത്ഥ ഇരകൾ ചൂഷണ മനസ രായ പൗരോഹിത്യ വ്യന്ദവുമായി സമ്പർക്കം പുലർത്തേണ്ടിവ രുന്ന കന്യാസ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ, വിദ്യാർത്ഥികൾ എന്നിവരാണ്. ഇരകളിൽ ചിലരെ ഒറ്റുകാരും പിഴച്ചവരുമായി മുദ്രകുത്തി തേജോവധം ചെയ്‌തും മറ്റു ചിലരെ അജ്ഞാതമാ യ രീതിയിൽ ചിത്രവധം ചെയ്‌തും ഈ പൗരോഹിത്യ കുരിശു പടയുടെ ലൈംഗിക നായാട്ട് അനാവരണം ചെയ്യുന്ന പഠനം.






Reviews
There are no reviews yet.